kottayam bus accident today 
Local

കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ബസിൽ 30 ഓളം യാത്രക്കാരുണ്ടായിരുന്നു.

കോട്ടയം: കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് മറിഞ്ഞു. എംസി റോഡിൽ കുറുവിലങ്ങാടിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. കാറിലും ബസിലും യാത്ര ചെയ്തവക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ മെഡിക്കൽ കോളെജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

മൂന്നാറിലേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസാണ അപകടത്തിൽപെട്ടത്. ബസിൽ 30 ഓളം യാത്രക്കാരുണ്ടായിരുന്നു. അപകടത്തിനു പിന്നാലെ എംസി റോഡിൽ ഗതാഗതക്കുരുക്കുണ്ടായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

വെള്ളിയാഴ്ച കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്