കളമശേരി: എച്ച് എം ടി കവലയിൽ ടാങ്കർ ലോറിക്ക് അടിയിൽ പെട്ട് സ്കൂട്ടർ യാത്രിക മരിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥ ആലുവ കുഴിവേലിപ്പടി കരിയാമ്പുറത്ത് തേക്കിലക്കാട്ടിൽ വി.എം. മീന (52)യാണ് മരിച്ചത്. എറണാകുളം ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ഓഫീസിൽ സീനിയർ സൂപ്രണ്ടാണ്. ബുധനാഴ്ച വൈകിട്ട് 5.45 ഓടെയായിരുന്നു അപകടം.
ജോലികഴിഞ്ഞു വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന മീനയുടെ സ്കൂട്ടറിന് പിന്നിൽ ഗ്യാസ് സിലിണ്ടർ കയറ്റിവന്നലോറി ഇടിക്കുകയായിരുന്നു. അപകട സ്ഥലത്ത് വച്ചു തന്നെ മീന മരിച്ചു. മൃതദേഹം എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.
ഭർത്താവ്: സുനിൽകുമാർ (റിട്ടയേഡ് സീനിയർ സൂപ്രണ്ട് ഡി.ഇ.ഒ. ഓഫീസ്) മക്കൾ: ഹരി ശങ്കർ, ജയശങ്കർട