ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിനു മുകളിലേക്കു വീണ ഇലക്ട്രിക് പോസ്റ്റ് ജെസിബിയുടെ സഹായത്തോടെ ഉയർത്തി മാറ്റുന്നു.

 

MV

Local

ബസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു

കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ നെല്ലിമറ്റം ഭാഗത്ത് കെഎസ്ആർടിസി ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം, അശാസ്ത്രീയ റോഡ് നിർമാണം കാരണമെന്ന് നാട്ടുകാർ

Local Desk

കോതമംഗലം: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ നെല്ലിമറ്റത്തിനു സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ഒടിഞ്ഞ പോസ്റ്റ് ബസിനു മുകളിലേക്ക് പതിച്ചു.

നെല്ലിമറ്റം കുത്തുകുഴി പള്ളിത്താഴത്ത് തിങ്കളാഴ്‌ച രാവിലെ 10.30 ഓടെയാണ് അപകടം. കട്ടപ്പന ഡിപ്പോയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടൻ തന്നെ ഊന്നുകൽ പോലീസും കെഎസ്ഇബി ജീവനക്കാരും സ്ഥലത്തെത്തി.

ബസിന് മുകളിൽ പതിച്ച ഇലക്ട്രിക് പോസ്റ്റ് നാട്ടുകാരുടെ സഹായത്തോടെ ജെസിബി ഉപയോഗിച്ച് ഉയർത്തി മാറ്റി. ബസ് റോഡിൽ നിന്ന് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ദേശീയപാതയിലെ ഈ ഭാഗത്തെ അശാസ്ത്രീയ റോഡ് നിർമാണമാണ് അപകട കാരണമെന്നു നാട്ടുകാർ.

ബസിന് മുകളിൽ പതിച്ച ഇലക്ട്രിക് പോസ്റ്റ് നാട്ടുകാരുടെ സഹായത്തോടെ ജെസിബി ഉപയോഗിച്ച് ഉയർത്തി മാറ്റി. ബസ് റോഡിൽ നിന്ന് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ദേശീയപാതയിലെ ഈ ഭാഗത്തെ അശാസ്ത്രീയ റോഡ് നിർമാണമാണ് അപകട കാരണമെന്നു നാട്ടുകാർ.

വേളാങ്കണ്ണിക്ക് സ്പെഷ്യൽ ട്രെയ്ൻ തിങ്കളാഴ്ച മുതൽ

അടുക്കള കൈമാറുന്നതിനൊപ്പം അമ്മമാരുടെ പ്രത്യേക രുചിക്കൂട്ട് കൂടി മരുമക്കൾക്ക് പകർന്ന് നൽകണം; മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ

ആലപ്പുഴയിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ കൂട്ടുകച്ചവടം; ചെന്നിത്തല‍യെ വേദിയിലിരുത്തി സുധാകരന്‍റെ വിമർശനം

വൈഭവിന് വീണ്ടും അർധ സെഞ്ചുറി; ഇന്ത്യ 192/5

കുറ്റിപ്പുറത്ത് സ്വകാര്യ ബസ് അപകടം; എംവിഡി പോസ്റ്റ് ക്രാഷ് അന്വേഷണം ആരംഭിച്ചു, 5 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട്!