വിമതനായി മത്സരിക്കുന്ന ജോസ്

 
Local

വിമതനായി മത്സരിക്കാനൊരുങ്ങിയ കോണ്‍ഗ്രസ് നേതാവിന്‍റെ പത്രിക തട്ടിപ്പറിച്ച് പ്രാദേശിക നേതാവ് ഓടി

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ വെള്ളിയാഴ്ചയായിരുന്നു സംഭവം

Local Desk

കോതമംഗലം: കോട്ടപ്പടി പ്രദേശത്തെ മുതിര്‍ന്ന കോൺഗ്രസ്‌ നേതാവും ഐഎന്‍ടിയുസി പ്രവര്‍ത്തകനുമായ കൈതമന ജോസാണ് 13-ാം വാര്‍ഡില്‍ വിമതനായി മത്സരത്തിനിറങ്ങിയത്. പാര്‍ട്ടി പ്രവര്‍ത്തകന്‍ പോലുമല്ലാത്ത ആളെ സ്ഥാനാര്‍ഥിയാക്കുന്നുവെന്നായിരുന്നു ജോസിന്‍റെ ആരോപണം.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ വെള്ളിയാഴ്ച പൂരിപ്പിച്ച പത്രികയുമായി കൈതമന ജോസ് എത്തി. ടോക്കണ്‍ വാങ്ങി പത്രിക സമര്‍പ്പിക്കാനുള്ള ഊഴത്തിനായി കാത്തിരിക്കുമ്പോളാണ് ജോസിന്‍റെ കയ്യില്‍ നിന്ന് പത്രിക തട്ടിയെടുത്തുകൊണ്ട് പ്രാദേശിക നേതാവ് ഓടിയത്. ഉടന്‍ തന്നെ കൈതമന ജോസ് അടുത്തുള്ള കോട്ടപ്പടി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പത്രിക തട്ടിയെടുത്ത് ഓടിയ നേതാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇതറിഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് അദ്ദേഹത്തിന്‍റെ കൈയില്‍ നിന്ന് പത്രിക വാങ്ങി തിരികെ നല്‍കി. തുടര്‍ന്ന് ജോസ് പത്രിക സമര്‍പ്പിച്ചു. 40 വര്‍ഷമായി താൻ പാർട്ടിയിൽ പ്രവർത്തിച്ചുവരികയാണെന്നും കോട്ടപ്പടിയിലെ കോൺഗ്രസ് തന്നോട് കാണിക്കുന്നത് ഗുണ്ടായിസമാണെന്നും ജോസ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ്; പാലക്കാട് പലയിടത്തും ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർഥികളില്ല

ശബരിമല തീർഥാടനം; 5 ദിവസം കൊണ്ട് കെഎസ്ആർടിസിക്ക് റെക്കോഡ് വരുമാനം

രണ്ടാം ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടം

പങ്കാളിയെ ക്രൂരമായി മർദിച്ച സംഭവം; ഗോപു പരമശിവത്തെ ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

പണത്തെച്ചൊല്ലി തർക്കം, ഇരുമ്പുവടിക്ക് തലയ്ക്കടിച്ച് കൊന്നു; കുറ്റം സമ്മതിച്ച് ജോർജ്, കൊല്ലപ്പെട്ടത് ലൈം​ഗിക തൊഴിലാളി