പ്രതീകാത്മക ചിത്രം 
Local

ചക്കക്കൊമ്പന്‍റെ ആക്രമണത്തിൽ പരുക്കേറ്റ ചിന്നക്കനാൽ സ്വദേശി മരിച്ചു

കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സൗന്ദർ രാജിനെ കാട്ടാന ആക്രമിച്ചത്

ajeena pa

തൊടുപുഴ: ചക്കക്കൊമ്പന്‍റെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു. ചിന്നക്കനാൽ സ്വദേശിയായ വെള്ളക്കല്ലിൽ സൗന്ദർ രാജ് ആണ് മരിച്ചത്. തേനി മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികത്സയിലിരിക്കെയാണ് മരണം.

കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സൗന്ദർ രാജിനെ കാട്ടാന ആക്രമിച്ചത്. വർഷങ്ങൾക്കു മുമ്പ് വീണ് പരുക്കേറ്റതിനാൽ കാട്ടാന ആക്രമിക്കാനെത്തിയപ്പോൾ ഇദ്ദേഹത്തിന് ഓടി രക്ഷപെടാനായില്ല. ഈ സമയം കൃഷിയത്തിൽ സൗന്ദർരാജിന്‍റെ ചെറുമകനും ഉണ്ടായിരുന്നു. ഇയാൾ ഓടിയെത്തി വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു.

നാട്ടുകാർ ഓടിയെത്തിയെങ്കിലും കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നതിനാൽ സൗന്ദർരാജനെ ആശുപത്രിയിലെത്തിക്കാനായില്ല. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയ ശേഷമാണ് സൗന്ദർരാജനെ ആശുപത്രിയിലെത്തിച്ചത്.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി