മലപ്പുറത്ത് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

 
representative image
Local

മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

മലപ്പുറം: കൊണ്ടോട്ടിയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. കൊണ്ടോട്ടി നീരാട് മാങ്ങാട്ട് മുഹമ്മദ് ഷായാണ് മരിച്ചത്. വീട്ടുവളപ്പിലെ തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെയാണ് പൊട്ടിവീണുകിടന്ന വൈദ്യുതക്കമ്പിയില്‍ നിന്ന് മുഹമ്മദ് ഷായ്ക്ക് ഷോക്കേറ്റത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

മുഹമ്മദ് ഷായുടെ അയല്‍വാസിയുടെ വീട്ടിലേക്ക് വലിച്ചിരുന്ന വൈദ്യുതി കമ്പിയാണ് പൊട്ടിവീണത് എന്നാണ് വിവരം. മുഹമ്മദ് ഷായുടെ പറമ്പിലൂടെയാണ് ഈ ലൈന്‍ വലിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ കമ്പി പൊട്ടിവീണതായി കണ്ടതിനെ തുടര്‍ന്ന് കെഎസ്ഇബിയില്‍ അറിയിച്ചിരുന്നതായിഅയല്‍വാസി പറയുന്നു.

സ്ഥലത്ത് ബുധനാഴ്ച രാത്രി ഉണ്ടായ കനത്ത മഴയിലും കാറ്റിലുമാകാം വൈദ്യുതി കമ്പി പൊട്ടിവീണത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ കെഎസ്ഇബിയില്‍ പരാതി നല്‍കിയിരുന്നതായി സമീപവാസികള്‍ പറയുന്നു. ഉച്ചയ്ക്ക് 12.30-ഓടെയാണ് മുഹമ്മദ് ഷാ തൊടിയിലേക്ക് ഇറങ്ങിയത്.

പൊട്ടിവീണുകിടന്ന വൈദ്യുതി കമ്പിയില്‍ അറിയാതെ ചവിട്ടുകയായിരുന്നിരിക്കാം എന്നാണ് നിഗമനം. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ മുഹമ്മദ് ഷായെ ഉടന്‍തന്നെ കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതിതീവ്ര മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ റെഡ് അലർട്ട്

ആലുവയിൽ രണ്ട് വിദ്യാർഥിനികള്‍ക്ക് എച്ച്‌1എന്‍1

മരിച്ചവരുടെ ആധാർ അസാധുവാക്കാൻ നടപടി

അന്ത്യചുംബനം നൽകാൻ അമ്മയെത്തും...

നടരാജ ശില്‍പ്പത്തിന്‍റെ പേരിലുള്ള പണം തട്ടിപ്പ് കേസ് വ്യാജം