ടി.ടി. ഗോപി

 
Local

മൂന്നു ദിവസം മുൻപ് മീൻ പിടിക്കാൻ പോയ ആൾ പെരിയാറ്റിൽ മരിച്ച നിലയിൽ

ആവോലിച്ചാൽ സ്വദേശിയായ ടി.ടി. ഗോപിയെ മൂന്ന് ദിവസം നീണ്ട തെരച്ചിലിന് ശേഷം പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തി

Local Desk

കോതമംഗലം: ആവോലിച്ചാൽ താണിക്കുന്നേൽ വീട്ടിൽ ടി.ടി. ഗോപിയെ (ചാപ്ലി) മരിച്ച നിലയിൽ പെരിയാറ്റിൽ കണ്ടത്തി. 53 വയസായിരുന്നു. മൂന്ന് ദിവസം മുൻപ് പെരിയാറ്റിൽ മീൻ പിടിക്കാൻ കൂട്ടുകാരുമൊത്ത് പോയതായിരുന്നു ഗോപി.

വിവരമറിഞ്ഞ് ഊന്നുകൽ സിഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ആവോലിച്ചാൽ ജീവ മിനറൽ വാട്ടർ ഫാക്റ്ററിക്കു സമീപമാണ് പെരിയാറ്റിൽ ഗോപിയുടെ മൃതശരീരം കണ്ടത്. നേര്യമംഗലം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥഥർ മൃതദേഹം കരയ്ക്കു കയറ്റി പൊലീസിനു കൈമാറി.

രണ്ടു ദിവസത്തെ തെരച്ചിലിനൊടുവിൽ പുഴയുടെ മധ്യഭാഗത്തായാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്‌കരിച്ചു. കോതമംഗലം സ്കൂ‌ബ ടീമും നേര്യമംഗലം ഫയർ സ്റ്റേഷനിലെ സ്കൂബ ടീമും നടത്തിയ തെരിച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

നേര്യമംഗലം ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസർ വിഷ്ണു മോഹന്‍റെ നേതൃത്വത്തിൽ അസിസ്‌റ്റന്‍റ് സ്‌റ്റേഷൻ ഓഫിസർ എം. അനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഷാനവാസ്, അഭിഷേക്, സൽമാൻ ഖാൻ, ബേസിൽ, എൽദോസ് തമ്പി, ഷെഹിൻ എന്നിവരാണ് തെരച്ചിൽ നടത്തിയത്.