കൊല്ലപ്പെട്ട ലിബിൻ ജോസ് 
Local

ചീട്ടുകളിക്കിടെ വാക്കുതർക്കം; പാലായിൽ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊന്നു

ആക്രമണം തടയാൻ ശ്രമിച്ച നിർമല (55) എന്ന സ്ത്രീക്കാണ് പരുക്കേറ്റിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

കോട്ടയം: പാലായിൽ ചീട്ടുകളിക്കിടെയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊന്നു. കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസാണ് (26) കൊല്ലപ്പെട്ടത്. പാലാ സ്വദേശി അഭിലാഷാണ് ലിബിനെ കുത്തിയത്. ആക്രമണത്തിനിട ഒരു സ്ത്രീയടക്കം മൂന്നു പേർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.

ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. ബന്ധുവിന്‍റെ മകന്‍റെ ആദ്യ കുർബാന ചടങ്ങിനെത്തിയതായിരുന്നു ലിബിനും അഭിലാഷും.

ആക്രമണം തടയാൻ ശ്രമിച്ച നിർമല (55) എന്ന സ്ത്രീക്കാണ് പരുക്കേറ്റിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്