ഷൈലജയും മകൾ അണിമയും 

 
Local

ചേലക്കരയിലെ കൂട്ട ആത്മഹത്യ; ചികിത്സയിലായിരുന്ന അമ്മയും മരിച്ചു

സെപ്റ്റംബർ 23 നായിരുന്നു കുടുംബം ആത്മഹത്യ ശ്രമം നടത്തിയത്.

Megha Ramesh Chandran

തൃശൂർ: ചേലക്കരയിൽ കൂട്ട ആത്മഹത്യാശ്രമത്തിൽ ചികിത്സയിലായിരുന്ന അമ്മയും മരിച്ചു. ചേലക്കര മേൽപ്പാടം കോൽപ്പുറത്ത് വീട്ടിൽ പ്രദീപിന്‍റെ ഭാര്യ ഷൈലജയാണ് (34) വെളളിയാഴ്ച മരിച്ചത്. ആറു വയസുകാരിയായ മകൾ അണിമ സംഭവ ദിവസം തന്നെ മരിച്ചിരുന്നു. മകൻ അക്ഷയ് അപകടനില തരണം ചെയ്തിരുന്നു.

രണ്ടാഴ്ച മുൻപാണ് ശൈലജയുടെ ഭർത്താവ് പ്രദീപ് വൃക്ക രോഗത്തെ തുടർന്ന് മരിച്ചത്. ഇതിന്‍റെ മനോവിഷമത്തിലായിരുന്നു കുടുംബമെന്ന് നാട്ടുകാർ പറഞ്ഞു. സെപ്റ്റംബർ 23 നായിരുന്നു കുടുംബം ആത്മഹത്യ ശ്രമം നടത്തിയത്.

രാവിലെ മുതൽ കുടുംബം താമസിച്ചിരുന്ന വീട് അടഞ്ഞുകിടക്കുകയായിരുന്നു. രാത്രിയും ആരെയും പുറത്ത് കാണാത്തതിനാൽ നാട്ടുകാർ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മൂവരെയും അവശനിലയിൽ കണ്ടെത്തിയത്.

ഉടനെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മകൾ അണിമ മരണപ്പെട്ടിരുന്നു. എലിവിഷം കലർന്ന ഭക്ഷണം ഉളളിൽ ചെന്നതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.

ആൻഡമാനിൽ പ്രകൃതിവാതക ശേഖരം; സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി

"സഹോദരിയെ ചുംബിക്കുന്നത് ഇന്ത്യൻ സംസ്കാരമല്ല"; രാഹുൽ-പ്രിയങ്ക അടുപ്പത്തെ ചോദ്യം ചെയ്ത് ബിജെപി നേതാക്കൾ

സുബിൻ ഗാർഗിന്‍റെ മരണം; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അസം സർക്കാർ

അഭിഷേകിനും ഹാർദിക്കിനും പരുക്ക്; ഏഷ‍്യ കപ്പ് ഫൈനലിൽ കളിക്കുമോ?

നാടോടി സംഘത്തിലെ കുഞ്ഞിനെ പീഡിപ്പിച്ച സംഭവം; ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി