തിരുവനന്തപുരത്ത് റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽ വൻ കവർച്ച

 
Local

തിരുവനന്തപുരത്ത് റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽ വൻ കവർച്ച

ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

തിരുവനന്തപുരം: വിഴിഞ്ഞത്ത് റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽ വൻ കവർച്ച. വീട് കുത്തിത്തുറന്ന് 90 പവൻ സ്വർണവും ഒരു ലക്ഷം രൂപയുമാണ് മോഷ്ടിച്ചിരിക്കുന്നത്. റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഗിൽബർ‌ട്ടിന്‍റെ വീട്ടിലാണ് സംഭവം.

ചൊവ്വാഴ്ച രാത്രിയായിരുന്ന കവർച്ച. ഈ സമയം ഗിൽബർട്ടും കുടുംബവും സഹോദരിയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. ബുധനാഴ്ച തിരികെ വീട്ടിലെത്തയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

വീടിന്‍റെ മുൻ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തു കയറിയത്. അലമര കുത്തിപ്പൊളിച്ച് 90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷ്ടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മെഡിക്കൽ കോളെജ് സൂപ്രണ്ട് സ്ഥാനത്ത് നിന്നും സുനിൽ കുമാറിനെ മാറ്റി

ബിജെപി കൗൺസിലറുടെ ആത്മഹത്യ; സഹകരണ സംഘത്തിന് നോട്ടീസ് അയച്ച് പൊലീസ്

''അപവാദ പ്രചാരണങ്ങൾക്ക് പിന്നിൽ കോൺഗ്രസ്, ഗൂഢാലോചന നടന്നത് പറവൂർ കേന്ദ്രീകരിച്ച്'': കെ.എൻ. ഉണ്ണികൃഷ്ണൻ

'എനിക്ക് ഡോക്റ്റർ ആവണ്ട'; 99.99% മാർക്ക് വാങ്ങിയ വിദ്യാർഥി തൂങ്ങി മരിച്ചു

വായിൽ കല്ലുകൾ തിരുകി പശ വച്ച് ഒട്ടിച്ച നിലയിൽ നവജാതശിശുവിനെ കണ്ടെത്തി