കാണാതായ യുവാവിന്‍റെ മൃതദേഹം വീടിന് സമീപത്തെ കുളത്തിൽ നിന്നു കണ്ടെത്തി
file image
ആലപ്പുഴ: ചേർത്തലയിൽ നിന്ന് കാണാതായ യുവാവിന്‍റെ മൃതദേഹം വീടിനു സമീപത്തെ കുളത്തിൽ നിന്നു കണ്ടെത്തി. മണപ്പളളി ലക്ഷം വീട്ടിൽ റഫീഖാണ് (42) മരിച്ചത്.
വ്യാഴാഴ്ച മുതൽ റഫീഖിനെ കാണാതായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കോട്ടയം സ്വദേശിയായ റഫീഖ് വർഷങ്ങളായി മണപ്പളളി ലക്ഷം വീട്ടിൽ താമസിച്ചു വരുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു.