എൻ. അരുൺ

 
Local

എൻ. അരുൺ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി

എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്‍റ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗംഎന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

നീതു ചന്ദ്രൻ

കോതമംഗലം: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായി എൻ. അരുൺ തെരെഞ്ഞെടുക്കപ്പെട്ടു. കോതമംഗലത്ത് നടന്ന എറണാകുളം ജില്ലാ സമ്മേളനത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. മൂവാറ്റുപുഴ, തൃക്കളത്തൂർ സ്വദേശിയായ അരുൺ കേരള ലോ അക്കാഡമിയിൽ നിന്ന് നിയമ ബിരുദവും, ഇന്ദിരാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്‍റ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗംഎന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

മാതാപിതാക്കളായ പി.കെ. നീലകണ്ഠൻ നായർ, സുശീല നീലകണ്ഠൻ ഇരുവരും പായിപ്ര ഗ്രാമപഞ്ചായത്ത് അംഗവും വൈസ് പ്രസിഡണ്ടും സിപിഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി അംഗങ്ങളും ആയിരുന്നു. ഭാര്യ: ശാരി അരുൺ, അധ്യാപിക. മകൻ - അധ്യുത് അരുൺ.

എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്‍റ്, ദേശീയ സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

2015 മുതൽ 2021 വരെ എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ആയിരുന്നു. 2015 - 2020 കാലയളവിൽ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. കഥാകൃത്ത്, സിനിമ ഡോക്യുമെന്‍ററി , നാടക സംവിധായകനുമാണ്. 7ഡോക്യുമെന്‍ററികളും ടെലിഫിലിമുകളും എഴുതി സംവിധാനം ചെയ്തു. വിദേശ ചലച്ചിത്രമേളകളിൽ ഉൾപ്പെടെ അംഗീകാരങ്ങൾ നേടിയ 'അവകാശികൾ '

എന്ന സിനിമയുടെ രചയിതാവും സംവിധായകനുമാണ്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗമായും പ്രവർത്തിക്കുന്നു.

വാളയാർ ആൾക്കൂട്ട കൊലപാതകം; കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം

അണ്ടർ 19 ഏഷ‍്യകപ്പ് ജേതാക്കളായ പാക് ടീമിന് ട്രോഫി നൽകാനെത്തിയ മൊഹ്സിൻ നഖ്‌വിയെ അവഗണിച്ച് ഇന്ത‍്യൻ ടീം

"ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രം ഇടപെടണം": മോഹൻ ഭാഗവത്

ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തുള്ള പ്രതിഷേധം; മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ‍്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്