Local

കോതമംഗലം ടൗണിൽ ഒൻപത് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

കോതമംഗലം താലൂക്ക് ആശുപത്രിയിലും, ബസേലിയോസ്‌ ആശുപത്രിയിലും, മുവാറ്റുപുഴ ജനറൽ ആശുപത്രിയിലും ചികിത്സ തേടി

കോതമംഗലം: കോതമംഗലം ടൗണിൽ ഒൻപത് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കോതമംഗലത്തെ വിവിധപ്രദേശങ്ങളായ കോഴിപ്പിള്ളി, ചെറിയ പള്ളിത്താഴം, കെ എസ് ആർ ടി സി ജംഗ്ഷൻ അടക്കമുള്ള പ്രദേശങ്ങളിൽ വച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.

കോതമംഗലം താലൂക്ക് ആശുപത്രിയിലും, ബസേലിയോസ്‌ ആശുപത്രിയിലും, മുവാറ്റുപുഴ ജനറൽ ആശുപത്രിയിലും ചികിത്സ തേടി. കടിയേറ്റവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.എം എൽ എ യോടൊപ്പം മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്, കൗൺസിലർ പി ആർ ഉണ്ണികൃഷ്ണൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സാം പോൾ എന്നിവരും ഉണ്ടായിരുന്നു.

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസപ്പെട്ടു

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു