നിപ ഭീതി: മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തുവീണതിൽ ആശങ്ക

 

file image

Local

നിപ ഭീതി: മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തുവീണതിൽ ആശങ്ക

സംസ്ഥാനം അതീവ ജാഗ്രതയിൽ

പാലക്കാട്: സംസ്ഥാനത്ത് നിപ ഭീതി പടരുന്നതിനിടെ മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തുവീണതിൽ പ്രദേശവാസികൾക്ക് ആശങ്ക. നഗരസഭാ കൗൺസിലർമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സാമ്പിൾ ശേഖരിച്ച ശേഷം പരിശോധനയ്ക്ക് അയച്ചു.

അതേസമയം, മലപ്പുറത്ത് മരിച്ച 18കാരിക്ക് നിപയാണെന്ന് വെള്ളിയാഴ്ച രാത്രി സ്ഥിരീകരിച്ചതോടെ, പാലക്കാടും മലപ്പുറത്തും ജാഗ്രത നടപടികൾ കർശമാക്കി. കണ്ടെയ്മെന്‍റ് സോണുകളിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത വേണമെന്നാണ് ആരോഗ്യ വകുപ്പ് ജില്ലാ കലക്റ്റർമാർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.

നിലവിൽ 3 ജില്ലകളിലായി 345 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. ശനിയാഴ്ച (July 05) വൈകീട്ട് വീണ്ടും ഉന്നതതലയോഗം ചേർ ശേഷം വിപുലമായ സമ്പർക്കപ്പട്ടിക പുറത്തിറക്കും.

''വ‍്യാജൻ എന്ന പേര് മാറി കോഴിയായി, കേരളത്തിന് അപമാനം'': ഇ.എൻ. സുരേഷ് ബാബു

രാഹുൽ പുറത്തേക്ക്; നടപടിയുമായി ദേശീയ നേതൃത്വം

സ്വര്‍ണത്തിന് വീണ്ടും വില കൂടി

“ദുർബലനായ രാഷ്ട്രീയക്കാരൻ”: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്കെതിരേ നെതന്യാഹു

ഡൽഹിയിലെ സ്കൂളുകളിൽ വീണ്ടും ബോംബ് ഭീഷണി