കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
file image
കൊല്ലം: കന്യാസ്ത്രീയെ മഠത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശങ്കേഴ്സ് ആശുപത്രിക്കു സമീപമുളള മഠത്തിലാണ് തിങ്കളാഴ്ച വൈകിട്ട് മൃതദേഹം കണ്ടെത്തിയത്.
തമിഴ്നാട് മധുര സ്വദേശിയായ മേരി സ്കൊളാസ്റ്റിക്ക (33) ആണ് മരിച്ചത്. മൂന്ന് വർഷമായി മഠത്തിലുള്ള കന്യാസ്ത്രീയാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബന്ധുക്കൾ മഠത്തിലെത്തിയിരുന്നു.
മഠത്തിൽ നിന്നു മേരിയുടെ ആത്മഹത്യാക്കുറിപ്പും ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.