ചാലക്കുടിയിൽ രക്ത‌സാക്ഷികളുടെ നാമത്തിൽ സത്യപ്രതിജ്ഞ; റദ്ദാക്കി വരണാധികാരി

 
Local

ചാലക്കുടിയിൽ രക്ത‌സാക്ഷികളുടെ നാമത്തിൽ സത്യപ്രതിജ്ഞ; റദ്ദാക്കി വരണാധികാരി| Video

ചാലക്കുടി ഡിഎഫ്ഒ എം. വെങ്കിടേശ്വരൻ ആയിരുന്നു വരണാധികാരി.

നീതു ചന്ദ്രൻ

തൃശൂർ: ചാലക്കുടി നഗരസഭയിൽ രക്തസാക്ഷികളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് വാർഡ് കൗൺസിലർ. അഞ്ചാം വാർഡ് കൗൺസിലറും എൽഡിഎഫ് പ്രതിനിധിയുമായ നിധിൻ പുല്ലനാണ് ധീര രക്തസാക്ഷികളുടെ നാമത്തിൽ ദൃഢ പ്രതിജ്ഞ ചെയ്തത്.

എന്നാൽ വരണാധികാരി ഈ സത്യപ്രതിജ്ഞ റദ്ദു ചെയ്ത്, അദ്ദേഹത്തെക്കൊണ്ട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യിച്ചു. ചാലക്കുടി ഡിഎഫ്ഒ എം. വെങ്കിടേശ്വരൻ ആയിരുന്നു വരണാധികാരി.

നഗരസഭാ അങ്കണത്തിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ മുതിർന്ന അംഗം കെ.ടി. ജോണിക്കാണ് വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുത്തത്. പിന്നീട് ജോണി മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

മുത്തങ്ങ കേസ്; വിചാരണ കോടതിയുടെ ശിക്ഷാവിധിയിൽ പിഴവുണ്ടെന്ന് ഹൈക്കോടതി, വിമർശനം

വനിതാ കർഷകർക്ക് ഡ്രോൺ പരിശീലനം; തമിഴ്നാട് സർക്കാരിന്‍റെ 'വെട്രി വാൻമകൾ' പദ്ധതി

ബ്ലിങ്കിറ്റിൽ പോർക്ക് വിൽപ്പന; കശ്മീരിൽ പ്രതിഷേധവുമായി മതസംഘടനകൾ

ഉത്തരാഖണ്ഡിൽ കനത്ത മഴ; നദികൾ അപകടനിരപ്പിൽ, സ്കൂളുകൾക്ക് അവധി, ദേശീയപാതകൾ അടച്ചു

നീറ്റ് പരീക്ഷാ പരിഷ്‌കാരം; കേന്ദ്രത്തിന്‍റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാരോട് സുപ്രീം കോടതി