പറവൂർ മുസിരിസ് ജലോത്സവം ബി ഗ്രേഡ് ഫൈനലിൽ ഗോതുരുത്ത് വള്ളം വിജയത്തിലേക്ക്. Metro Vaartha
Local

പറവൂർ മുസിരിസ് ജലോത്സവം: തുരുത്തിപ്പുറവും ഗോതുരുത്തും ജേതാക്കൾ

പറവൂർ മേഖലയിലെ ജലോത്സവങ്ങൾക്ക് തുടക്കം

പറവൂർ: പറവൂർ മേഖലയിലെ ജലോത്സവങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പറവൂർ തട്ടുകടവ് പുഴയിൽ നടന്ന പറവൂർ മുസിരിസ് ജലോത്സവത്തിൽ തുരുത്തിപ്പുറവും ഗോതുരുത്തും ജേതാക്കളായി.

എ ഗ്രേഡ് ഫൈനലിൽ തൃശൂർ ന്യൂ ബ്രദേഴ്സിന്‍റെ പൊഞ്ഞനത്തമ്മയെ പരാജയപ്പെടുത്തിയാണു തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന്‍റെ തുരുത്തിപ്പുറം ജേതാവായത്. ബി ഗ്രേഡ് ഫൈനലിൽ ജിബിസി ഗോതുരുത്തിന്‍റെ ഗോതുരുത്ത് വള്ളം ഏങ്ങണ്ടിയൂർ ഇളയൽ ഉത്സവ കമ്മിറ്റിയുടെ പമ്പാവാസനെ പരാജയപ്പെടുത്തി.

പ്രിയദർശിനി കലാസാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ തട്ടുകടവ് പുഴയിൽ നടന്ന ജലോത്സവം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ എം.ജെ. രാജു അധ്യക്ഷനായി.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്