Local

അഴികൾക്കുള്ളിലെ ജീവിതത്തിന് വിട; സലാഹുദ്ധീൻ പീസ് വാലിയുടെ തണലിൽ

പന്ത്രണ്ട് വർഷം മുൻപ് പിതാവ് മരണപ്പെട്ടത് മുതൽ മറ്റുള്ളവരുടെ സഹായത്താലാണ് മാതാവും രണ്ടു സഹോദരങ്ങളും ഉള്ള ഈ കുടുംബം കഴിഞ്ഞു പോന്നത്

കോതമംഗലം : തീവ്രമായ ഓട്ടീസം ബാധിതനായി വീടിനുള്ളിലെ സെല്ലിൽ കഴിഞ്ഞിരുന്ന പാലക്കാട്‌ തിരുവേഗപ്പുറ സ്വദേശി സലാഹുദ്ധീനെ പീസ് വാലി ഏറ്റെടുത്തു. പന്ത്രണ്ട് വർഷം മുൻപ് പിതാവ് മരണപ്പെട്ടത് മുതൽ മറ്റുള്ളവരുടെ സഹായത്താലാണ് മാതാവും രണ്ടു സഹോദരങ്ങളും ഉള്ള ഈ കുടുംബം കഴിഞ്ഞു പോന്നത്.

സലാഹുദ്ധീൻ അക്രമാസക്തനാകുന്നതിനാലാണ് സെല്ലിൽ താമസിപ്പിച്ചിരുന്നത്. പലപ്പോഴും സെല്ലിന്റെ വശങ്ങളിൽ ചവിട്ടി കയറി വീടിന്റെ ഓടുകൾ ഇളക്കി എറിയുമായിരുന്നു. തിരുവേഗപ്പുറ കരിഞ്ജീരത്തോടി ജുമാ മസ്ജിദിനു സമീപമുള്ള വീട്ടിൽ അമ്മ ഷെമീറയും വല്യമ്മയും മാത്രമാണ് ഉള്ളത്.

തങ്ങളുടെ കാലശേഷം സലാഹുദ്ധീനെ ആര് സംരക്ഷിക്കും എന്ന വലിയ ആശങ്കക്ക് പരിഹാരമായതിൽ ആശ്വാസത്തിലാണ് ഇരുവരും. പീസ് വാലിയിലെ മാനസിക ചികിത്സ കേന്ദ്രത്തിലാണ് സലാഹുദ്ധീനെ പ്രവേശിപ്പിച്ചത്. ചികിത്സക്ക് ശേഷം പീസ് വാലിയിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിൽ അഭയം നൽകും.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു