fire 
Local

തൃശൂർ ചേറ്റുപുഴ പാടത്ത് ജൽ ജീവൻ പദ്ധതിയുടെ പൈപ്പുകൾക്ക് തീപിടിച്ചു

വൈകിട്ട് 6 മണിയോടെയാണ് തീപിടിത്തമുണ്ടായത്

Namitha Mohanan

മനക്കൊടി: തൃശൂർ ചേറ്റുപുഴ പാടത്ത് ജൽ ജീവൻ പദ്ധതിക്കായി ഇറക്കിയ പൈപ്പുകൾ തീപിടിച്ചു. പാടത്തെ മോട്ടോർ ഷെഡിനോട് ചേർന്നുള്ള ഭാഗത്ത് ഇറക്കിയിരുന്ന 56 എംഎം-ന്‍റെ ഒരു ലോഡ് പൈപ്പിനാണ് തീപിടിച്ചത്. പൊട്ടാത്ത തരത്തിലുള്ള കറുത്ത് നിറത്തിലുള്ള പൊളി എത്തിലീൻ പൈപ്പുകളായിരുന്നു ഇവ.

വൈകിട്ട് 6 മണിയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ നിലയത്തിൽ നിന്നും 2 യൂണിറ്റുകളെത്തിയാണ് തീയണച്ചത്. വെള്ളം പമ്പ് ചെയ്ത് തീ നിയന്ത്രിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പെട്രോ കെമിക്കലുകള്‍ക്ക് തീപിടിച്ചാല്‍ അണയ്ക്കുന്നതിനായുള്ള ഫോം ഉപയോഗിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പെട്രോ കെമിക്കലുകള്‍ക്ക് തീപിടിച്ചാല്‍ അണയ്ക്കുന്നതിനായുള്ള ഫോം ഉപയോഗിക്കുകയായിരുന്നു. എന്നാൽ 2 മണിക്കൂർ പിന്നിട്ടിട്ടും തീ പൂർണമായും അണയ്ക്കാനായില്ല. അഗ്‌നി രക്ഷാസേനയെ കൂടാതെ കെ.എസ്.ഇ.ബി, ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.

സംസ്ഥാന റിപ്പബ്ലിക് ദിനാഘോഷം; സെൻട്രൽ സ്റ്റേഡിയത്തിൽ ​ഗവർണർ പതാക ഉയർത്തി

അമെരിക്കയിൽ യാത്രക്കാരുമായി പറന്നുയർന്ന വിമാനം തകർന്നുവീണു; എല്ലാവരും കൊല്ലപ്പെട്ടെന്ന് സംശയം

രാജ്യം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ; രാജ്യമെങ്ങും കനത്ത സുരക്ഷ

രാജസ്ഥാനിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; കണ്ടെടുത്തത് 9550 കിലോ അമോണിയം നൈട്രേറ്റ്

കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് ദാരുണാന്ത്യം; ഇടിയുടെ ആഘാതത്തിൽ ബൈക്കിന് തീപിടിച്ചു