മുക്കോലയ്ക്കൽ സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂ‌ൾ പ്രോജക്ട് ഹെഡ് ഷിജി ദാസ്, സപ്പോർട്ടീവ് സ്റ്റാഫ് ജയശങ്കർ, ഫെബ, പ്രിൻസിപ്പൽ ഡോ. ലിസു വർഗീസ് എന്നിവരും വിദ്യാർഥികളും. 
Local

പ്ലാസ്റ്റിക് മലിനീകരണം: ബോധവത്കരണവുമായി സ്കൂൾ വിദ്യാർഥികൾ

സെന്‍റ് തോമസ് സ്കൂ‌ൾ വിദ്യാർഥികളുടെ 'ടേണിംഗ് ഓഫ് ദി ടാപ്പ് ഓൺ പ്ലാസ്റ്റിക് പൊല്യൂഷൻ'

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിൽ പ്ലാസ്റ്റിക് നിർമാർജനത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മുക്കോലയ്ക്കൽ സെന്‍റ് തോമസ് ഹയർസെക്കന്‍ററി സ്കൂ‌ൾ വിദ്യാർഥികളുടെ 'ടേണിംഗ് ഓഫ് ദി ടാപ്പ് ഓൺ പ്ലാസ്റ്റിക് പൊല്യൂഷൻ'.25 അടി പൊക്കത്തിലുള്ള മാതൃകയാണ് തയ്യാറാക്കിയത്.

എല്ലാ ദിവസവും പരിസ്ഥിതിദിനം എന്ന സന്ദേശം പങ്കുവയ്ക്കുകയാണ് ഈ പ്രവർത്തനത്തിന്‍റെ ലക്ഷ്യം. വിവിധയിടങ്ങളിൽ നിന്നുമായി വിദ്യാർത്ഥികൾ ശേഖരിച്ച അയ്യായിരത്തിലധികം പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് തയ്യാറാക്കിയ ഈ മാതൃകയുടെ പ്രധാന ആകർഷണം ഇരുപത്തിയഞ്ചോളം കിലോഗ്രാം തൂക്കം വരുന്ന ഇരുമ്പു ടാപ്പാണ്.

പ്രോജക്ട് ഹെഡ് ഷിജി ദാസ്, സപ്പോർട്ടീവ് സ്റ്റാഫ് ജയശങ്കർ, ഫെബ, പ്രിൻസിപ്പൽ ഡോ ലിസു വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇൻസ്റ്റലേഷൻ തയാറാക്കിയത്.

"ടേണിംഗ് ഓഫ് ദി ടാപ്പ് ഓൺ പ്ലാസ്റ്റിക് പൊല്യൂഷൻ' മാതൃകയോടൊപ്പം മുക്കോലയ്ക്കൽ സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂ‌ൾ പ്രോജക്ട് ഹെഡ് ഷിജി ദാസ്, സപ്പോർട്ടീവ് സ്റ്റാഫ് ജയശങ്കർ, ഫെബ, പ്രിൻസിപ്പൽ ഡോ. ലിസു വർഗീസ് എന്നിവരും വിദ്യാർഥികളും.

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ