അനൂപ് (26)
കൊല്ലം: ബൈക്ക് അപകടത്തിൽ പൊലീസുകാരന് ദാരുണാന്ത്യം. കടവൂർ സ്വദേശി അനൂപ് (26) ആണ് മരിച്ചത്. കെഎപി-3 ബറ്റാലിയനിലെ ഉദ്യോഗസ്ഥനായിരുന്നു.
അനൂപിന്‍റെ പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജിഷ്ണു ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
കച്ചേരി ജങ്ഷന് സമീപത്തായി ചൊവ്വാഴ്ച രാത്രി 12.30 യോടെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ കുറുകെ ചാടിയതാണ് അപകട കാരണം. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അനൂപിന്‍റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.