നൂറുദീൻ
കോതമംഗലം: സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 57 വയസുകാരൻ മരിച്ചു. പല്ലാരിമംഗലം മണിക്കിണർ കുന്നുംപുറത്ത് നൂറുദീൻ ആണ് മരിച്ചത്.
വ്യാഴാഴ്ച നൂരുദീൻ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ ഇടിക്കുകയായിരുന്നു. തുടർന്ന് ഇരു സ്കൂട്ടറുകളും റോഡിലേക്ക് മറിയുകയും നൂറുദീന്‍റെ തല റോഡിൽ ഇടിക്കുകയുമായിരുന്നു.
കബറടക്കം നടത്തി. ഭാര്യ: സൽമത്ത്. മക്കൾ: നെജുമുദീൻ, ജാസിം, ഷാരിക്ക്.