Local

അങ്കമാലിയിൽ പോത്തിന്‍റെ ആക്രമണത്തിൽ ആറ് പേർക്ക് പരുക്ക്

വിരണ്ടോടിയ പോത്ത് മറ്റൂർ കരിയാട് റോഡിന്‍റെ നടുക്കായി നിലയുറപ്പിക്കുകയായിരുന്നു

കൊച്ചി: അങ്കമാലി മഞ്ഞപ്രയിൽ വിരണ്ടോടിയ പോത്തിന്‍റെ പരാക്രമം. ബൈക്ക് യാത്രികൻ ഉൾപ്പെടെ ആറ് പേർക്ക് പരുക്കേറ്റു.

വിരണ്ടോടിയ പോത്ത് മറ്റൂർ കരിയാട് റോഡിന്‍റെ നടുക്കായി നിലയുറപ്പിക്കുകയായിരുന്നു. ഇതോടെ റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ഇതിനിടെ ബൈക്ക് ഓടിച്ചുപോകാൻ ശ്രമിച്ച യാത്രികനെ കുത്തുകയായിരുന്നു. പിടിച്ചുകെട്ടാനെത്തിയ ഫ‍യർഫോഴ്സ് ഉദ്യോഗസ്ഥർക്കും കുത്തേറ്റു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പോത്തിനെ പിടിച്ചുകെട്ടിയത്.

യുഎസിലെ ചികിത്സ കഴിഞ്ഞു; മുഖ‍്യമന്ത്രി ചൊവ്വാഴ്ച തിരിച്ചെത്തും

ഇന്ത്യൻ വ്യോമാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടുവെന്ന് ഉൾഫ; നിഷേധിച്ച് ഇന്ത്യ

ഡൽഹിയിൽ കാണാതായ 19കാരിയുടെ മൃതദേഹം യമുനയിൽ കണ്ടെത്തി

വിപഞ്ചികയുടെ മരണം; ഭർത്താവിനെതിരേ കേസ്, ഭർത്താവിന്‍റെ സഹോദരിയും പിതാവും പ്രതികൾ

സൈന നെഹ്‌വാളും വിവാഹമോചനത്തിലേക്ക്; പ്രതികരിക്കാതെ കശ്യപ്