കോഴിക്കോട്ട് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം

 
Local

കോഴിക്കോട്ട് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം

പുല്ല് ചെത്തിത്തെളിക്കുന്നതിനിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് അസ്ഥികൂടം കണ്ടത്

Namitha Mohanan

കോഴിക്കോട്: കുന്ദമംഗലം മടവൂരിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. കാടുവെട്ടാനെത്തിയ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. നാലുമാസം മുൻപ് നരിക്കുനിയിൽ നിന്ന് കാണാതായ വ്യക്തയുടെ അസ്ഥികൂടമാണിതെന്നാണ് സംശയിക്കുന്നത്.

പുല്ല് ചെത്തിത്തെളിക്കുന്നതിനിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് അസ്ഥികൂടം കണ്ടത്. സമീപത്തു നിന്നും ഒരു ബാഗും കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തുകയും പരിശോധനകൾ ആരംഭിക്കുകയും ചെയ്തു. ഫോറൻസിക് വിഭാഗവും പരിശോധന നടത്തുകയാണ്.

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ഭാവന മുഖ്യാതിഥി; ഗവർണർ പങ്കെടുത്തില്ല

'വി ബി ജി റാം ജി' ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; ഗാന്ധിജി തന്‍റെ കുടുംബത്തിന്‍റേതല്ല രാഷ്ട്രത്തിന്‍റേതെന്ന് പ്രിയങ്ക

ഹോളിവുഡ് സംവിധായകൻ റോബ് റെയ്നറുടെയും ഭാര‍്യയുടെയും മരണം; മകൻ അറസ്റ്റിൽ

കട്ടിളപ്പാളി സ്വർണമായിരുന്നുവെന്നതിന് തെളിവ് മൊഴി മാത്രം; സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

നിലപാടിൽ മാറ്റമില്ല, ഇടതിനൊപ്പം ഉറച്ചു നിൽക്കും; കേരള കോൺഗ്രസ് എമ്മിന്‍റെ യുഡിഎഫ് പ്രവേശനം തള്ളി ജോസ് കെ. മാണി