Smartphone app for bus timing Freepik
Local

ബസിന്‍റെ സമയക്രമം ഇനി മൊബൈൽ ആപ്പ് വഴി

ജീവനക്കാർ ഡ്യൂട്ടിക്കിടയിൽ മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്താൻ ബോധവത്കരണ ക്ലാസ്

VK SANJU

അങ്കമാലി: അങ്കമാലി മേഖലയിലെ സ്വകാര്യ ബസ്സുകൾ കൂടുതൽ കാര്യക്ഷമമായി സർവീസ് നടത്തുന്നതിന് വിപുലമായ പദ്ധതികളുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. ഇതിന്‍റെ ആദ്യപടിയായി യാത്രക്കാർക്ക് സമയക്രമം അറിയുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ നടപ്പാക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

സാമൂഹിക സുരക്ഷയുടെ ഭാഗമായി പോലീസിന്‍റെ സഹകരണത്തോടെ പ്രധാന കവലകളിലും ബസ് സ്റ്റാൻഡുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. ജീവനക്കാർ ഡ്യൂട്ടിക്കിടയിൽ മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്താനും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും വിവിധ മേഖലകളായി തിരിച്ച് ബോധവത്കരണ ക്ലാസുകളും സെമിനാറും സംഘടിപ്പിക്കും.

ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുന്നതിനും കൃത്യമായി യൂണിഫോം ധരിക്കുന്നതിനും ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും അസോസിയേഷൻ നേതൃത്വം നൽകും. യാത്രക്കാരുടെ സഹകരണത്തോടെ ഓരോ റൂട്ടിലെയും മികച്ച ജീവനക്കാരെ കണ്ടെത്തി അവർക്ക് അർഹമായ അംഗീകാരവും പാരിതോഷികവും നൽകും.

മേഖലയിലെ വിവിധ റൂട്ടുകളിലേക്കുള്ള ബസ്സുകളുടെ സമയം കൃത്യമായി അറിയുന്നതിന് തയ്യാറാക്കിയ ബസ്സർ എന്ന മൊബൈൽ ആപ്പിന് പ്രചാരം നൽകുകയും ചില്ലറ ക്ഷാമം പരിഹരിക്കുന്നതിന് കാർഡ് വഴി ടിക്കറ്റ് ചാർജ് നൽകാവുന്ന ടിക്കറ്റ് മെഷീനും ബസ്സുകളിൽ നടപ്പിലാക്കും.

പക്ഷിപ്പനി ഭീഷണി; ആലപ്പുഴയിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, ഡിസംബർ 30 വരെ ഹോട്ടലുകൾ അടച്ചിടും

36 മണിക്കൂറിൽ 80 ഡ്രോണുകൾ, ഓപ്പറേഷൻ സിന്ദൂറിൽ ന‍ൂർ ഖാൻ വ‍്യോമതാവളം ആക്രമിക്കപ്പെട്ടു; സമ്മതിച്ച് പാക്കിസ്ഥാൻ

ഓപ്പറേഷൻ സിന്ദൂർ രാജ‍്യത്തെ ഓരോ പൗരന്‍റെയും അഭിമാനമായി മാറിയെന്ന് പ്രധാനമന്ത്രി

ഒസ്മാൻ ഹാദിയുടെ കൊലയാളികൾ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ്

ഇന്ത‍്യൻ ടീം പരിശീലകനായി ലക്ഷ്മൺ എത്തില്ല, ഗംഭീർ തുടരും; മാധ‍്യമ വാർത്തകൾ തള്ളി ബിസിസിഐ