കൊട്ടാരക്കരയില്‍ ഗര്‍ഭിണി അടക്കം 12 പേര്‍ക്ക് തെരുവുനായുടെ കടിയേറ്റു
കൊല്ലം: കൊട്ടാരക്കരയില്‍ തെരുവുനായുടെ ആക്രമണത്തില്‍ ഗര്‍ഭിണി അടക്കം 12 പേര്‍ക്ക് പരുക്ക്. ചൊവ്വാഴ്ച (June 03) യാണ് സംഭവം. കൊട്ടാരക്കര ഹയർ സെക്കൻഡറി സ്കൂൾ പരിസരം, പുലമണ്‍, ചന്തമുക്ക് എന്നിവിടങ്ങളിലാണ് നായയുടെ ആക്രമണം ഉണ്ടായത്.
ബൈക്കിലും ഓട്ടോയിലും സഞ്ചരിച്ചവര്‍ക്കും കടിയേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ഒരേ നായ തന്നെയാണ് എല്ലാവരെയും ആക്രമിച്ചത്. അതേസമയം, ആക്രമിച്ച നായയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.