കോട്ടയത്ത് വിദ്യാർഥിനി പ്രസവിച്ചു
കോട്ടയം: കടുവാകുളം ജില്ലാ ആശുപത്രിയിൽ വിദ്യാർഥിനി പ്രസവിച്ചു. അമിത രക്തസ്രാവത്തെ തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് പെൺകുട്ടി. ചൊവ്വാഴ്ച രാവിലെയായിരുന്നു പെൺകുട്ടി പ്രസവിച്ചത്.
സ്കൂൾ അധികൃതരാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം കുടുംബത്തെ അറിയിച്ചത്. വയനാട്ടിലെ ബന്ധു വീട്ടിലേക്ക് അമ്മ പെൺകുട്ടിയെ മാറ്റിയിരുന്നു.
തുടർന്ന് കോട്ടയത്തേക്കെത്തിയ പെൺകുട്ടിയ്ക്ക് പ്രസവ വേദന വന്നതോടെ നാട്ടുകാരും ആരോഗ്യ പ്രവർത്തകരും ചേർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കുട്ടിയുടെ അമ്മയെയും കുടുംബത്തെയും പൊലീസ് ചോദ്യം ചെയ്തു.