കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ ടർപെന്‍റ് ഓയിൽ കയറ്റി വരുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. വൈകിട്ട് മൂന്നരയോടെ കൊടുവള്ളി വൺവേ റോഡിലെ വളവിലായിരുന്നു അപകടം.
ടെർപെന്‍റ് ഓയിൽ റോഡിൽ പരന്നൊഴുകി. കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. നരിക്കുനി ഫയർഫോഴ്സ് സ്ഥലത്തെത്തി. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ നീക്കം ചെയ്യാനുള്ള ശ്രമം തുടങ്ങി.