കട്ടപ്പനയിൽ വാഹനാപകടം; അധ്യാപകന് ദാരുണാന്ത്യം
ഇടുക്കി: കട്ടപ്പനയിലുണ്ടായ വാഹാനപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം. കുമളി മുരിക്കടി സ്വദേശി ജോയ്സ് പി. ഷിബുവാണ് (25) മരിച്ചത്. വ്യാഴാഴ്ച രാവിലെ, പുളിയൻമല ക്രൈസ്റ്റ് കോളെജിലേക്ക് പോകുന്നതിനിടെയാണ് കമ്പനിപ്പടിയിൽ വച്ച് അപകടം ഉണ്ടായത്.
പുളിയൻമല ഭാഗത്ത് നിന്നു കട്ടപ്പന ഭാഗത്തേക്ക് വരികയായിരുന്ന ജോയ്സ് സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോയിൽ ഇടിച്ച ശേഷം റോഡിലേയ്ക്ക് മറിയുകയായിരുന്നു. തുടർന്ന് എതിരേ വന്ന ലോറി ജോയ്സിന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങുകയാണ് ഉണ്ടായത്.
നാട്ടുകാർ ചേർന്ന് ജോയ്സിനെ അടുത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പുളിയൻമല ക്രൈസ്റ്റ് കോളെജിലെ ബിബിഎ അധ്യാപകനാണ് ജോയ്സ്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.