Thrissur bus stand
Thrissur bus stand representative image
Local

തൃശൂരിൽ ബസ് യാത്രക്കാർക്ക് ടിക്കറ്റ് നിർബന്ധമാക്കി

തൃശൂർ: നഗരത്തിൽ നിന്നു സർവീസ് നടത്തുന്ന എല്ലാ ബസുകളിലും മാർച്ച് ഒന്നു മുതൽ നിർബന്ധമായും യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകണമെന്നും ഡ്രൈവറും കണ്ടക്റ്ററും യൂണിഫോം കൃത്യമായും ധരിക്കണമെന്നും ലൈസൻസ് നിർബന്ധമായും കൈവശം വെക്കേണ്ടതാണെന്നും നിർദേശം നൽകാൻ തീരുമാനിച്ചു.

തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകന്‍റെ നിർദേശ പ്രകാരം, എസിപി കെ.സുദർശന്‍റെ നേതൃത്വത്തിൽ തൃശൂർ സിറ്റി ട്രാഫിക്ക് എൻഫോഴ്സ്മെന്‍റ് യൂണിറ്റിൽ നടത്തിയ യോഗത്തിലാണ് തീരുമാനം. സ്വരാജ് റൗണ്ടിലെ മൂന്ന് ട്രാക്കിൽ ഇടതുവശത്തെ രണ്ടു ട്രാക്ക് ബസുകളും വലതുവശത്തെ ഒരു ട്രാക്ക് ചെറുവാഹനങ്ങളുമാണ് സഞ്ചരിക്കേണ്ടത്. വേഗ പരിധി 30 കിലോമീറ്ററായി നിശ്ചയിക്കണം.

സ്റ്റാൻഡിൽ ബസുകൾക്ക് അനുവദിച്ചുള്ള ട്രാക്കുകൾ മാത്രം ഉപയോഗിക്കണമെന്നും അനധികൃത പാർക്കിങ്ങുകൾ കർശനമായി നിരോധിച്ചതായും അധികൃതർ അറിയിച്ചു. നഗരത്തിൽ ബസുകൾ തമ്മിലുള്ള സമയ കൃത്യത ഉറപ്പുവരുത്തുന്നതിനായി ഏകീകൃത സമയം അനുസരിച്ച് സർവ്വീസ് നടത്തണമെന്നും നിർദേശിച്ചു.

ട്രാഫിക് എൻഫോഴ്സ്മെന്‍റ് യൂണിറ്റ് എസ്എച്ച്ഒ നുഹ്മാൻ എൻ, സ്വകാര്യ ബസ് ഉടമകൾ, തൊഴിലാളി സംഘടനാ ഭാരവാഹികൾ പങ്കെടുത്തു.

ഐപിഎൽ: കോൽക്കത്ത ഫൈനലിൽ

യുഎസിൽ കാർ മരത്തിലിടിച്ച് മറിഞ്ഞ് 3 ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു

ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് ഇറാൻ; സഹകരിക്കില്ലെന്ന് യുഎസ്

മേയർ ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ജഗന്നാഥ സ്വാമി മോദിയുടെ ആരാധകനെന്ന പരാമർശം നാക്കുപിഴ; പ്രായശ്ചിത്തമായി 3 ദിവസം വ്രതമെന്ന് ബിജെപി നേതാവ് സംബിത് പാത്ര