Local

കോഴിക്കോട് സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് 2 വിദ്യാർഥികൾ മരിച്ചു

കൊണ്ടോട്ടി ഇഎംഇഎ കോളെജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്

MV Desk

കോഴിക്കോട്: കൂമ്പാറ ആനക്കല്ലുംപാറ വളവിൽ ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് രണ്ടു വിദ്യാർഥികൾ മരിച്ചു. അസ്ലം, അർഷാദ് എന്നിവരാണു മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയ ഗുരുതരപരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊണ്ടോട്ടി ഇഎംഇഎ കോളെജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. കക്കാടംപൊയിലിൽ നിന്നും കൂമ്പാറയിലേക്ക് വരുമ്പോൾ ഒന്നാം വളവു കഴിഞ്ഞുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് വീഴുകയായിരുന്നു.

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

യുഎഇയിൽ ഭൂചലനം

ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി മരണം

സംസ്ഥാനത്ത് പാൽ വില കൂടും; തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം പ്രാബല്യത്തിലെന്ന് മന്ത്രി

ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; തലയിലെ പരുക്ക് ഗുരുതരം