അദിഷ് കൃഷ്ണ (17)
കോഴിക്കോട്: വടകരയിൽ വീട്ടില്‍ നിന്നു കാണാതായ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ നിന്നു കണ്ടെത്തി. വടകര തിരുവള്ളൂര്‍ ചാനിയം കടവ് സ്വദേശി ചെറുവോട്ട് മീത്തല്‍ അദിഷ് കൃഷ്ണയെ (17) ആണ് തിങ്കളാഴ്ച രാത്രി മുതല്‍ കാണാതായത്.
സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടെയാണ് കുട്ടിയുടെ മതൃദേഹം ചാനിയം കടവ് പുഴയിൽ നിന്നു കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. തുടർനടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായിരുന്നു അദിഷ് കൃഷ്ണ.