പുന്നേക്കാട്, കരിയിലപ്പാറയിൽ കാട്ടാനക്കൂട്ടമിറങ്ങി ; കുലച്ച 200 ഏത്തവാഴകൾ നശിപ്പിച്ചു 
Local

പുന്നേക്കാട്, കരിയിലപ്പാറയിൽ കാട്ടാനക്കൂട്ടമിറങ്ങി; കുലച്ച 200 ഏത്തവാഴകൾ നശിപ്പിച്ചു

പുലർച്ചെയത്തിയ ആനകൾ വിവിധ വീടുകൾക്ക് സമീപം വരെ എത്തിയിരുന്നു.

നീതു ചന്ദ്രൻ

കോതമംഗലം : കീരംപാറ പഞ്ചായത്തിലെ പുന്നേക്കാടിനു സമീപം കരിയിലപ്പാറയിൽ വൻ തോതിൽ കൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടത്തിന്‍റെ വിളയാട്ടം. വ്യാഴാഴ്ച പുലർച്ചയോടെയാണ് ആനകൾ കൃഷിയിടത്തിലേക്ക് എത്തിയത്. കീരംപാറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡായ കരിയിലപ്പാറയിൽ പുലർച്ചെ മണിക്കൂറുകളോളമാണ് കാട്ടാനക്കൂട്ടം തമ്പടിച്ചത്. മുൻ പഞ്ചായത്ത് അംഗം സാബു വർഗീസിന്‍റെ 200-ഓളം കുലച്ച ഏത്തവാഴകളും മറ്റ് കൃഷികളും നശിപ്പിച്ചിട്ടുണ്ട്. ഓണ വിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത വാഴകളാണ് നശിപ്പിച്ചത്.

പുളിക്കേക്കുടി പോളിയുടെ പൈനാപ്പിളും, റബ്ബറും, ഫെൻസിംഗും കാട്ടാനക്കൂട്ടം കുത്തിമറിച്ചു. നിരവധി പേരുടെ കൃഷിയിടങ്ങളുടെ കയ്യാലകൾ തകർത്തിട്ടിരിക്കുകയാണ്. പുലർച്ചെയത്തിയ ആനകൾ വിവിധ വീടുകൾക്ക് സമീപം വരെ എത്തിയിരുന്നു.

ആനകളെ റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടി വച്ച് നാടുകടത്താനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്‍റ് മാമച്ചൻ ജോസഫ്, മെമ്പർമാരായ ബേസിൽ ബേബി ,ജിജോ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

വില്ലനായി മഴ; പാക്കിസ്ഥാൻ- ശ്രീലങ്ക വനിതാ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

'പിഎം ശ്രീ'യിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്‍റെ അഭിനന്ദനം

തിരുവനന്തപുരത്ത് 85 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

"അയാൾ ശിവൻകുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്"; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; സർവകക്ഷി യോഗം വിളിച്ച് ജില്ലാ കലക്റ്റർ