നൗഫിയ നൗഷാദ്
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നു വീണ് യുവതിക്ക് പരുക്ക്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. ചികിത്സയ്ക്കെത്തിയ ശാന്തിഗിരി ആനന്ദപുരം സ്വദേശി നൗഫിയ നൗഷാദിനാണ് (21) പരുക്കേറ്റത്.
ബന്ധുവിനൊപ്പം ഒപിക്ക് മുന്നിലിരിക്കുമ്പോഴാണ് യുവതിയുടെ ശരീരത്തിലേക്ക് കോൺക്രീറ്റ് പാളി അടർന്നു വീണത്. യുവതിയുടെ ഇടതു കൈയിലും മുതുകിലുമാണ് പരുക്ക്.