അനീഷ്

 
Local

പാമ്പുകടിയേറ്റ് യുവാവ് മരിച്ചു

ഇളങ്കാട്ടിൽ കോഴിക്കട നടത്തി വന്നിരുന്ന അനീഷിന് കടയിൽ നിന്നായിരുന്നു പാമ്പുകടിയേറ്റത്.

Megha Ramesh Chandran

കോട്ടയം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുണ്ടക്കയം ഇളങ്കാട് മുക്കുളം പാലത്തിങ്കൽ ജോസഫ്- ത്രേസ്യാമ്മ ദമ്പതികളുടെ മകൻ അനീഷ് (46) ആണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്. ഇളങ്കാട്ടിൽ കോഴിക്കട നടത്തി വന്നിരുന്ന അനീഷിന് കടയിൽ നിന്നായിരുന്നു പാമ്പുകടിയേറ്റത്.

ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് വ്യാഴാഴ്‌ച അനീഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. സംസ്കാരം ശനിയാഴ്ച.

ജപ്പാനിൽ ചെറു സുനാമി; തീരപ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു

യുഎസുമായി ഇനി ചർച്ചയ്ക്കില്ല; ഇനിയും ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ

"തൃണമൂലുമായുള്ള ബന്ധം വിച്ഛേദിച്ചു"; പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പി.വി. അൻവർ

മദ‍്യപാനത്തിനിടെ തർക്കം; 40കാരനെ ഫ്രൈയിങ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊന്നു, സംഭവം എറണാകുളത്ത്

ജമ്മു കശ്മീർ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ‍്യാപിച്ച് കേന്ദ്രം