കടലാക്രമണ മേഖലകൾ സന്ദർശിച്ചില്ല; മന്ത്രി സജി ചെറിയാനെതിരേ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

 

representative image of congress flag

Local

കടലാക്രമണ മേഖലകൾ സന്ദർശിച്ചില്ല; മന്ത്രി സജി ചെറിയാനെതിരേ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കണ്ണമാലി, ചെല്ലാനം പ്രദേശങ്ങൾ സന്ദർശിക്കാത്തതിനെത്തുടർന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിക്കെതിരേ പ്രതിഷേധ പ്രകടനം നടത്തിയത്

Aswin AM

കൊച്ചി: കടലാക്രമണ മേഖലകൾ സന്ദർശിച്ചില്ലെന്നാരോപിച്ച് മന്ത്രി സജി ചെറിയാനെതിരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കണ്ണമാലി, ചെല്ലാനം എന്നീ പ്രദേശങ്ങൾ സന്ദർശിക്കാത്തതിനെത്തുടർന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയോടു പ്രതിഷേധിച്ചത്. ചെല്ലാനം മത്സ‍്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടന വേദിയിലെത്തിയായിരുന്നു പ്രതിഷേധം.

പ്രതിഷേധക്കാർ മന്ത്രിക്കു മുന്നിലെത്തിയതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രശ്നബാധിത മേഖല സന്ദർശിക്കാതെ കേന്ദ്ര മന്ത്രി ജോർജ് കുര‍്യനൊപ്പം മന്ത്രി വേദി പങ്കിടുന്നതിലും വിമർശനം ഉയർന്നു.

മന്ത്രി പേരിനു വേണ്ടി മാത്രം നടത്തുന്ന പരിപാടിയാണിതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. കടലാക്രമണ മേഖലകളിൽ സന്ദർശനം നടത്തുമെന്നും അവിടത്തെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

പിഎം ശ്രീയുടെ ഭാഗമാകേണ്ട; വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ച് എഐഎസ്എഫ്

''അയ്യപ്പനൊപ്പം വാവർക്കും സ്ഥാനമുണ്ട്''; ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ‍്യമന്ത്രി

കർണാടക മുഖ‍്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 13 പേർക്ക് പരുക്ക്

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആർജെഡി

രണ്ടാം ടെസ്റ്റിലും രക്ഷയില്ല; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ക്ലച്ച് പിടിക്കാതെ ബാബർ അസം