മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങി മരിച്ചു

 
Local

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങി മരിച്ചു

പാലായിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് മരിച്ച ഇരുവരും.

കോട്ടയം: പാലായിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. മുരിക്കും പുഴക്ക് സമീപം തൈങ്ങന്നൂർ കടവിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. കൂരാലി സ്വദേശി കണ്ടത്തിൻ കരയിൽ ജിസ് ബാബു (28), കൊണ്ടൂർ ചെമ്മലമറ്റം വെട്ടിക്കൽ ബിബിൻ ബാബു (30) എന്നിവരാണ് മരിച്ചത്.

പാലായിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് മരിച്ച ഇരുവരും. കടവിൽ ഇരുന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം ഇരുവരും കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഇരുവരും വെള്ളത്തിൽ മുങ്ങിത്താഴുന്നതു കണ്ട നാട്ടുകാരൻ ബഹളം വച്ച് ആളെ കൂട്ടി രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും നടന്നില്ല.

തുടർന്ന് ഉടൻ തന്നെ അഗ്നിരക്ഷാസേന എത്തി നടത്തിയ തെരച്ചിലിൽ ഇരുവരെയും കണ്ടെത്തി കരയ്ക്കെത്തിച്ചു എങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അസുഖം സ്ഥിരീകരിച്ചത് 17കാരന്

ശ്രീകൃഷ്ണജയന്തി; ഒരുക്കം പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം

കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഇരുവരും മരിച്ചു

തമിഴകം പിടിക്കാൻ വിജയ്; സംസ്ഥാന പര്യടനത്തിന് തുടക്കം

"മോഹൻ‌ലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം"; സെൻസർ ബോർഡ് സിനിമ കാണുന്നത് മദ്യപിച്ചാണെന്ന് ജി.സുധാകരൻ