പാലക്കാട് സോഫ കമ്പനിയിൽ തീപിടുത്തം; ആളപായമില്ല Representative Image
Local

പാലക്കാട് സോഫ കമ്പനിയിൽ തീപിടിത്തം; ആളപായമില്ല

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

പാലക്കാട് : തിരുവേഗപ്പുറ കാരമ്പത്തൂരിൽ സോഫ കമ്പനിയിൽ തീപിടിത്തം. ശനിയാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. സമീപവാസികളാണ് പുക ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് പട്ടാമ്പി ഫയർഫോഴ്‌സെത്തി തീ നിയന്ത്രണവിധേയമാക്കി.

സംഭവ സമയത്ത് കെട്ടിടത്തിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല. കൊപ്പം പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. വലിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

മെഡിക്കൽ കോളെജ് അപകടം ആരോഗ‍്യമന്ത്രി നിസാരവത്കരിച്ചുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

സ്ത്രീധനപീഡനം: വിവാഹത്തിന്‍റെ നാലാംനാള്‍ നവവധു ജീവനൊടുക്കി; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ

പതഞ്ജലിക്ക് വീണ്ടും തിരിച്ചടി; ഡാബറിനെതിരായ പരസ്യങ്ങൾ പിൻവലിക്കണമെന്ന് ഡൽഹി ഹൈക്കോടതി

വാഹനാപകടം; ലിവർപൂൾ താരം ഡിയോഗോ ജോട്ടയും സഹോദരനും മരിച്ചു