മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ 
Mumbai

കത്തോലിക്കാ സമുദായം വലിയ പ്രതിസന്ധി നേരിടുന്നെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

കത്തോലിക്കാ കോണ്‍ഗ്രസ് ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്തു

Mumbai Correspondent

മുംബൈ: കത്തോലിക്കാ സമുദായം വലിയ പ്രതിസന്ധി നേരിടുന്ന കാലമാണിതെന്നും ഇന്ന് സമുദായം ന്യൂനപക്ഷമായി മാറിയെന്നുമുള്ള അവസ്ഥ മറന്നുപോകരുതെന്നും സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

ക്രൈസ്തവ സമൂഹം ഭാരതത്തിനുചെയ്ത സംഭാവനകള്‍ അതുല്യമാണ്. വിദ്യാഭ്യാസരംഗത്തും ആതുര ശുശ്രൂഷാരംഗത്തും സഭയുടെ സേവനങ്ങള്‍ പൊതുസമൂഹമെന്നും ഓര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. പന്‍വേല്‍ എആര്‍സിയില്‍ നടക്കുന്ന കത്തോലിക്കാ കോണ്‍ഗ്രസ് ദേശീയസമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യന്‍ സമുദായം വ്യവസായരംഗത്ത് വന്‍ശക്തിയാണെങ്കിലും സര്‍ക്കാര്‍ സേവനമേഖലയില്‍ കുറവാണ്.

കേരള നിയമസഭയില്‍ 24 സമുദായാംഗങ്ങളുണ്ടായിരുന്നത് ഇന്ന് നാലായി കുറഞ്ഞു. ഇന്ന് നാട്ടില്‍നിന്ന് കുടിയേറ്റങ്ങള്‍ വര്‍ധിച്ചുവരുമ്പോള്‍ ചെല്ലുന്ന പ്രദേശങ്ങളില്‍ ക്രിസ്തുവിന്റെ സ്‌നേഹംപകര്‍ന്ന് നല്‍കാനും സഭയുടെ പാരമ്പര്യങ്ങള്‍ മുറുകേ പിടിക്കുവാനും മറ്റുള്ളവര്‍ക്ക് നന്മചെയ്യാനും ഓരോ ക്രൈസ്തവനും ശ്രമിക്കണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.

പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷനായി. ആര്‍ച്ച് ബിഷപ്പുമാരായ മാര്‍. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍. റാഫി മഞ്ഞളി, ബിഷപ്പുമാരായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍.ജോസഫ് അരുമച്ചാടത്ത്, ജന. സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, ട്രഷറര്‍ ടോണി പൂഞ്ചംകുന്നേല്‍, മോണ്‍. സിറിയക് കുമ്പാട്ട്, അഡ്വ. ബിജു പറയനിലം, ട്രീസ ലിസ് സെബാസ്റ്റ്യന്‍, ബെന്നി ആന്റണി, ഡോ. കെ.എം. ഫ്രാന്‍സിസ്, രാജീവ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

കേരളത്തിൽ കനത്ത മഴ തുടരുന്നു; പത്തനംതിട്ടയിൽ അതീവ ജാഗ്രത, ജലനിരപ്പ് ഉയരാൻ സാധ്യത

ബിഹാർ ബാങ്കിപൂർ ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി, എല്ലാ കണ്ണുകളും പ്രശാന്ത് കിഷോറിലേക്ക്

മഴ; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

മോദിക്കും അമിത് ഷായ്ക്കും വധഭീഷണി

പാക്കിസ്ഥാനിൽ സമാധാന റാലിക്കിടെ ചാവേർ സ്ഫോടനം; 14 പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും