മുംബൈയില്‍ മഴയെത്തി

 
Mumbai

ചൂടില്‍ നിന്ന് ആശ്വാസം; മുംബൈയില്‍ മഴയെത്തി

ഇന്നും നാളെയും യെല്ലോ അലര്‍ട്ട്

Mumbai Correspondent

മുംബൈ: പൊള്ളുന്ന ചൂടിന് വിട നല്‍കി നഗരത്തില്‍ മഴയെത്തി. ഇന്നോ നാളെയോ മുതല്‍ മണ്‍സൂണ്‍ എത്തുമെന്നും കാലാവസ്ഥ വിദഗ്ധര്‍ പറഞ്ഞു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കി. ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലും മിന്നലും മിതമായതോ കനത്തതോ ആയ മഴയും ലഭിക്കുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

ആഴ്ചകളായി തുടരുന്ന വരണ്ട കാലാവസ്ഥയ്ക്ക് ശേഷം ജൂണ്‍ 21-ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ച മഴ പെയ്തിരുന്നു. ഇന്ന് മുതല്‍ സംസ്ഥാനത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് കാലവര്‍ഷം വ്യാപിക്കുമെന്നും തുടര്‍ച്ചയായ മഴയ്ക്ക് അനുകൂല സാഹചര്യം രൂപപ്പെടുമെന്നും ഐഎംഡി അറിയിച്ചു. ഇടിമിന്നലുള്ള സമയങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും കനത്ത മഴയ്ക്കിടെ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു

പ്രതിയെ മണിക്കൂറുകളോളം ചോദ‍്യം ചെയ്തിട്ടും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിക്കെതിരായ ആക്രമണത്തിന്‍റെ കാരണം കണ്ടെത്താനായില്ല

'കടിച്ച' നോട്ടിനെ ചൊല്ലി കെഎസ്ആർടിസി സർവീസ് മുടങ്ങി; കണ്ടക്റ്റർ ബസിൽ നിന്ന് ഇറങ്ങിപ്പോയി ചികിത്സ തേടി!

മീൻ വറുത്തു നൽകിയില്ല; ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവ് അറസ്റ്റിൽ

പ്രതിഷേധ മാർച്ചിനിടെ പൊലീസിനെതിരേ ഭീഷണിയും അധിക്ഷേപവും; സിപിഎം നേതാവ് കെ.പി. ഉദയഭാനുവിനെതിരേ കേസ്

പിഎംഎവൈയിൽ ഒപ്പുവച്ചത് കേന്ദ്ര ഫണ്ട് ഉറപ്പാക്കാൻ; വീടുകളിൽ മോദിയുടെ ചിത്രം ഉണ്ടാകില്ലെന്ന് മുഖ‍്യമന്ത്രി