വനിതാ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു

 
Mumbai

പത്തുദിവസം നീണ്ടുനില്‍ക്കുന്ന വനിതാ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു

ഉദ്ഘാടനം മാര്‍ച്ച് ഒന്നിന്

Mumbai Correspondent

മുംബൈ: ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മറുനാടന്‍ മലയാളി അസോസിയേഷന്‍സ് (ഫെയ്മ) മഹാരാഷ്ട്ര സംസ്ഥാന വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ ' അന്താരാഷ്ട്ര വനിതാ ദിനം - 2026 ' വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ' പെണ്‍കരുത്തിന്‍റെ പത്തുദിനങ്ങള്‍ ' എന്ന പ്രമേയത്തില്‍ മാര്‍ച്ച് 1 മുതല്‍ 10 വരെ നീണ്ടുനില്‍ക്കുന്ന പത്തുദിവസത്തെ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയിലെ 36 ജില്ലകളില്‍ നിന്നുള്ള എല്ലാ മലയാളി വനിതകളെയും ഒരേ വേദിയില്‍ അണിനിരത്തുന്ന ഈ സംഗമം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് ഏകോപിപ്പിക്കുന്നത്. മാര്‍ച്ച് 1-ന് ഞായറാഴ്ച വൈകുന്നേരം 7:30-ന് ഗൂഗിള്‍ മീറ്റില്‍ നടക്കുന്ന ചടങ്ങില്‍ തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, പോണ്ടിച്ചേരി മേഖലകളുടെ നോര്‍ക്ക ഡെവലപ്മെന്‍റ് ഓഫീസര്‍ അനു പി. ചാക്കോ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.

വനിതാ വേദി സംസ്ഥാന സമിതി ചെയര്‍പേഴ്‌സണ്‍ വിനീത പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കണ്‍വീനര്‍ ബോബി സുലക്ഷണ സ്വാഗതം ആശംസിക്കും.

ഫെയ്മ മഹാരാഷ്ട്ര ഭാരവാഹികളായ അനു ബി. നായര്‍, സുമി ജെന്‍ട്രി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. മഹാരാഷ്ട്രയിലെ വിവിധ സോണുകളെ (മുംബൈ, പൂനെ, നാസിക്, കൊങ്കണ്‍, മറാഠ് വാഡ, നാഗ്പൂര്‍, അമരാവതി) പ്രതിനിധീകരിച്ച് രഞ്ജിനി നായര്‍, പ്രീത ജോര്‍ജ്, ബിജി ഷാജി, പ്രിയ സിസ്, ഹേമലത നായര്‍, നന്ദിനി രവീന്ദ്രന്‍, സുനിത സോമന്‍,റോഷ്‌നി അനില്‍കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

വിനീത പിള്ള (ചെയര്‍പേഴ്‌സണ്‍): 97300 25020. ബോബി സുലക്ഷണ (കണ്‍വീനര്‍): 99302 85578

പറ്റിക്കുന്നവരെ തിരിച്ചറിയാൻ സ്ത്രീകൾക്കാവുമെന്ന് പ്രിയങ്ക ഗാന്ധി; പ്രതിപക്ഷം ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് അമിത് ഷാ

'ഓക്സിജൻ നൽകാൻ പോലും ആളില്ല', ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന്‍റെ മരണം ചികിത്സ കിട്ടാതെയെന്ന് പരാതി; പ്രതിഷേധം

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, 11കാരി മരിച്ചു

വീട്ടമ്മമാർക്ക് മാസം 2,500, വർഷം ആറ് സിലിണ്ടർ സൗജന്യം, ബിരുദധാരികൾക്ക് 10,000; വാഗ്ദാനങ്ങളുമായി വിജയ്