Mumbai

പന്ത്രണ്ടാം മലയാളോത്സവം; സാഹിത്യ മത്സരങ്ങളിലെ ഫലം പ്രഖ്യാപിച്ചു

മുംബൈ: പന്ത്രണ്ടാം മലയാളോത്സവത്തോടനുബന്ധിച്ച് മലയാള ഭാഷാ പ്രാചാരണ സംഘം മഹാരാഷ്ട്ര അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു.

കവിതയില്‍ ഒന്നാം സമ്മാനം സുരേഷ്കുമാര്‍ ടി. (കവിത: പെണ്‍ജീവിതം), രണ്ടാം സമ്മാനം രേഖ രാജ് (കവിത: ഇത്തിരിയിടം) എന്നിവര്‍ക്കും, ചെറുകഥയില്‍ ഒന്നാം സമ്മാനം മോഹനൻ കെ.വി (കഥ: ഈയാംപാറ്റകള്‍) രണ്ടാം സമ്മാനം മേഘനാദൻ (കഥ: വറ്റുന്ന കുളങ്ങൾ) എന്നിവര്‍ക്കും, ലേഖനത്തില്‍ (വിഷയം: “പൗരസ്വാതന്ത്ര്യവും ദേശീയബോധവും ഇന്നത്തെ കാഴ്ചപ്പാടില്‍“) ഒന്നാം സമ്മാനം: സുരേഷ്കുമാര്‍ ടി., രണ്ടാം സമ്മാനം: മോഹനന്‍ കെ.വി എന്നിവര്‍ക്കുമാണ് ലഭിച്ചത്.

എം.ജി. അരുണ്‍, കാട്ടൂര്‍ മുരളി, കെ. രാജന്‍ എന്നിവര്‍ ലേഖനത്തിലും ഡോ. പി.ബി. ഹൃഷികേശന്‍, ജി. വിശ്വനാഥന്‍, ഡോ. പി. ഹരികുമാര്‍ എന്നിവര്‍ കവിതയിയിലും ബാലകൃഷ്ണന്‍, സി.പി. കൃഷ്ണകുമാര്‍, കണക്കൂര്‍ ആര്‍. സുരേഷ്കുമാര്‍ എന്നിവര്‍ കഥയിലും വിധികര്‍ത്താക്കളായിരുന്നു.

2024 ജനുവരി അവസാന വാരം നടക്കുന്ന പന്ത്രണ്ടാം മലയാളോത്സവത്തിന്‍റെ കേന്ദ്രതല സമാപന വേദിയില്‍ വച്ചായിരിക്കും പുരസ്കാര വിതരണമെന്ന് മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്‍റ് റീന സന്തോഷ്, ജനറൽ സെക്രട്ടറി രാജൻ നായർ, മലയാളോത്സവം കൺവീനർമാരായ അനിൽ പ്രകാശ്, പ്രദീപ്‌ കുമാര്‍ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു