പതിനഞ്ചാം മലയാളോത്സവം ഓഗസ്റ്റ് 15 മുതല്‍

 
Mumbai

പതിനഞ്ചാം മലയാളോത്സവം ഓഗസ്റ്റ് 15 മുതല്‍

നോവലിസ്റ്റ് ബാലകൃഷ്ണന്‍ പുസ്തകമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും

Mumbai Correspondent

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിനഞ്ചാം മലയാളോത്സവത്തിനും കൈരളി ബുക്സ് ഒരുക്കുന്ന പുസ്തകമേളയ്ക്കും ഓഗസ്റ്റ് 15, 16 തീയതികളില്‍ ചെമ്പൂര്‍ ആദര്‍ശ വിദ്യാലയം വേദിയാകുന്നു. ഓഗസ്റ്റ് 15-ന് വൈകിട്ട് 3ന് നോവലിസ്റ്റ് ബാലകൃഷ്ണന്‍ പുസ്തകമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ടി.എന്‍. ഹരിഹരന്‍, സി.പി. കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും. സാഹിത്യസപര്യയില്‍ അഞ്ച് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ നഗരത്തിലെ എഴുത്തുകാരെ ചടങ്ങില്‍ മലയാള ഭാഷാ പ്രചാരണ സംഘം ആദരിക്കും. തുടര്‍ന്ന് 4ന് ജി. വിശ്വനാഥന്‍റെ മോഡറേറ്റര്‍ഷിപ്പില്‍ നഗരത്തിലെ പ്രശസ്ത കവികള്‍ അണിനിരക്കുന്ന കവിയരങ്ങ് നടക്കും.

16-ന് രാവിലെ 11ന് ഗിരിജാവല്ലഭന്‍ മോഡറേറ്ററായി കഥയരങ്ങ് സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2 മണിക്ക് കണക്കൂര്‍ ആര്‍. സുരേഷ്‌കുമാറിന്‍റെ അധ്യക്ഷതയില്‍ ''വായനാനുഭവം'' സെഷന്‍ നടക്കും. വൈകുന്നേരം 3ന് നടക്കുന്ന പതിനഞ്ചാം മലയാളോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്‍റ് സന്ദീപ് വര്‍മ്മ അധ്യക്ഷത വഹിക്കും. പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ പി. സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രശസ്ത നിരൂപകനും ചരിത്രകാരനുമായ സജി അബ്രഹാം വിശിഷ്ടാതിഥിയായിരിക്കും.

ചടങ്ങില്‍ മലയാളം മിഷന്‍റെ നീലക്കുറിഞ്ഞി പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെയും, മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും സ്‌കൂളുകളില്‍ മലയാളം ഒരു വിഷയമായെടുത്ത് ഈ വര്‍ഷം എസ്.എസ്.സി. പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ഥികളെയും കെ.പി.ഇ.എസ് സഹകരണത്തോടെ ആദരിക്കും. തുടര്‍ന്ന് സംഘടനയുടെ വിവിധ മേഖലകളില്‍ നിന്നുള്ള അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.

ഡിസി ബുക്സ്, മാതൃഭൂമി, ചിന്ത പബ്ലിഷേഴ്സ്, ഗ്രീന്‍ ബുക്സ്, കറന്‍റ് ബുക്സ്, കൈരളി തുടങ്ങി പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും മലയാളം പഠിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ പ്രായക്കാര്‍ക്കും പ്രയോജനപ്പെടുന്ന വലിയ പുസ്തകശേഖരവും മേളയില്‍ ലഭ്യമാണ്.

കവിയരങ്ങ്, കഥയരങ്ങ്, വായനാനുഭവം എന്നീ സെഷനുകളില്‍ രചനകളും അനുഭവങ്ങളും അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടണം. 9969278684, 9869443902

24 മണിക്കൂറും പ്രവർത്തിക്കുന്ന സപ്ലൈകോ കൺവീനിയൻസ് സ്റ്റോറുകൾ വരുന്നു; ആദ്യത്തേത് വൈറ്റിലയിൽ

ലങ്കൻ പര‍്യടനം; ഫിറ്റ്നസ് ടെസ്റ്റ് പാസായി ബുംറ, ഇന്ത‍്യൻ ടീം സജ്ജം

എബിവിപി കേന്ദ്ര വർക്കിങ് കമ്മിറ്റി യോഗം കൊച്ചിയിൽ

'എന്‍റെ ചുമതല മാറി'; നീറ്റ് വിഷയത്തിൽ മൗനം വെടിഞ്ഞ് രാഘവ് ഛദ്ദ

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ്; പാക്കിസ്ഥാന് തിരിച്ചടിയായി മുൻ ക‍്യാപ്റ്റന്‍റെ പരുക്ക്