വിവാഹം കഴിക്കാൻ 21 വയസ് തികയണമെന്ന് വീട്ടുകാർ; 19 കാരൻ ജീവനൊടുക്കി

 

file image

Mumbai

വിവാഹം കഴിക്കാൻ 21 വയസ് തികയണമെന്ന് വീട്ടുകാർ; 19 കാരൻ ജീവനൊടുക്കി

മുംബൈയിലെ താനെയിലാണ് സംഭവം

Namitha Mohanan

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ 19 കാരൻ ജീവനൊടുക്കി. 21 വയസ് പൂർത്തിയായ ശേഷം വിവാഹം കഴിപ്പിച്ചു നൽകാമെന്ന് കുടുംബം അറിയിച്ചതോടെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. നവംബർ 30 ന് ഡോംബിവ്‌ലി പ്രദേശത്തായിരുന്നു സംഭവം.

ജാർ‌ഖണ്ഡ് സ്വദേശിയായ യുവാവ് ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. പ്രണയിനിയെ വിവാഹം കഴിക്കാൻ യുവാവ് ആഗ്രഹിച്ചിരുന്നെങ്കിലും പുരുഷന്മാരുടെ വിവാഹ പ്രായം 21 വയസായതിനാൽ അതു വരെ കാത്തിരിക്കാൻ കുടുംബം ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ മനോവിഷമത്തിലായ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ കുടുംബം ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രാഹുലിനെതിരായ പരാതി ഡിജിപിക്ക് കൈമാറി കെപിസിസി

തദ്ദേശ തെരഞ്ഞെടുപ്പ്; പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ്

രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി

കേരളത്തിൽ എസ്ഐആർ തുടരാം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകാൻ സുപ്രീംകോടതി നിർദേശം

ക്രൂരമായി പീഡിപ്പിച്ചു, ഗർഭിണിയാവണമെന്നാവശ്യപ്പെട്ടു; രാഹുലിനെതിരേ പരാതിയുമായി മറ്റൊരു യുവതി