അശരണരെ ചേർത്തു നിർത്തണം: ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ  
Mumbai

അശരണരെ ചേർത്തു നിർത്തണം: ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ

ഞായറാഴ്ച രാവിലെ 8.30ന് വാശി സിഡ്‌കോ എക്സിബിഷൻ സെന്‍ററിൽ ഭദ്രാസന എപ്പിസ്കോപ്പ വിശുദ്ധ കുർബാന അർപ്പിച്ചു.

മുംബൈ: അശരണരെയും കൂടെ നടക്കുന്നവരെയും ചേർത്തു നിർത്തണമെന്ന് മാർത്തോമ്മാ മുംബൈ ഭദ്രാസനാധിപൻ റൈറ്റ്. റവ. പിഡി ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ അഭിപ്രായപ്പെട്ടു. മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനത്തിന്റെ 19-മത് കൺവൻഷൻറെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എപ്പിസ്കോപ്പ. കഴിഞ്ഞ നാലുദിവസമായി മുംബൈയുടെ വിവിധ സ്ഥലങ്ങളിൽ വെച്ച് നടന്ന യോഗങ്ങളിൽ സീനിയർ വികാരി ജനറൽ വെരി. റവ. മാത്യു ജോൺ, ബാബു പുല്ലാട് എന്നിവർ പ്രസംഗിച്ചു.

ഞായറാഴ്ച രാവിലെ 8.30ന് വാശി സിഡ്‌കോ എക്സിബിഷൻ സെന്‍ററിൽ ഭദ്രാസന എപ്പിസ്കോപ്പ വിശുദ്ധ കുർബാന അർപ്പിച്ചു. ഒപ്പം സൺഡേ സ്കൂൾ കുട്ടികൾക്കുള്ള പ്രത്യേക മീറ്റിംഗും നടന്നു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ മുംബൈ ഭദ്രാസനാധിപൻ അധ്യക്ഷത വഹിച്ച് സംസാരിച്ചു. ബാബു പുല്ലാട് മുഖ്യ പ്രഭാഷണം നടത്തി.

രാഷ്ട്രപതിയിൽ നിന്ന് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ കരസ്ഥമാക്കിയ എസിപി (ക്രൈംബ്രാഞ്ച്) എപ്പിസ്കോപ്പ ഉദ്‌ഘാടനം ചെയ്തു. കൺവൻഷന്‍റെ സുഗമമായ നടത്തിപ്പിനായി റവ. ഡോ. ശലോമോൻ കെ, റവ. റോബിൻ രാജ്, റവ. അലൻ ടി. സാമുവൽ, കെ. എസ്. ജോൺ, സജി കെ. തോമസ്, ഷിബു സി. ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ്-കമ്മിറ്റികൾ പ്രവർത്തിച്ചു. ഭദ്രാസന സെക്രട്ടറി വികാരി ജനറൽ വെരി. റവ. തോമസ് കെ. ജേക്കബ്, ഭദ്രാസന ട്രസ്റ്റീ വി. പി. സൈമൺ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു