കേരള കാത്തലിക് അസോസിയേഷന്‍ ക്രിസ്മസ് കേക്ക് വിതരണം നടത്തി
മുംബൈ: കേരള കാത്തലിക് അസോസിയേഷന്‍ ഡോംബിവ്‌ലി യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ഈസ്റ്റിലും വെസ്റ്റിലുമുള്ള ജില്ലാ പരിഷത്ത് / മുനിസിപ്പല്‍ സ്‌കൂളുകളില്‍ ക്രിസ്മസ് കേക്ക് വിതരണം നടത്തി.
സാഗാവ് ജില്ലാ പരിഷത്ത് സ്‌കൂളില്‍ നടന്ന ക്രിസ്തുമസ് സ്‌നേഹ സമ്മാന വിതരണം യൂണിറ്റ് പ്രസിഡന്റ് ആന്‍റണി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സുനില്‍ സിംഗാടെ, കെസിഎ ഡോംബിവ്‌ലി വൈസ് പ്രസിഡന്‍റ് ഫിലിപ്പ് ചാക്കോ, സെക്രട്ടറി ഇമ്മാനുവല്‍ തോമസ്, ട്രഷറര്‍ സി.റ്റി. മത്തായി മുന്‍ സെക്രട്ടറി കെ.എസ്. ജോസഫ്, ടോം ജോസഫ്, സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ജോണ്‍സന്‍ എബ്രഹാം, സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോയി മാത്യു നെല്ലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു