മസ്ജിദ് സ്‌റ്റേഷനിലുണ്ടായ അപകടത്തില്‍ മൂന്ന് മരണം
മുംബൈ: മുംബൈയിലെ മസ്ജിദ് ബന്ദര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ അപകടത്തില്‍ 3 യാത്രക്കാര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും അടക്കം 3 പേരാണ് ട്രെയിന്‍ ഇടിച്ച് മരിച്ചത്.
തിരക്ക് പിടിച്ച സമയത്ത് റെയില്‍വേ ജീവനക്കാര്‍ നടത്തിയ പ്രതിഷേധമാണ് ഈ അപകടത്തിന് കാരണമെന്നാണ് യാത്രക്കാരുടെ ആരോപണം.
ട്രെയിനുകളുടെ സേവനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു വിധ അറിയിപ്പുകളും നല്‍കാന്‍ കഴിയാതെ പോയത് റെയില്‍വേ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.
വ്യാഴാഴ്ച്ച വൈകിട്ട് സെന്‍ട്രല്‍ റെയില്‍വേ ഗതാഗതം പെട്ടെന്ന് നിര്‍ത്തിച്ചിരുന്നു. പിന്നീട് മുന്നറിയിപ്പില്ലാതെ ട്രെയിന്‍ ഓടിത്തുടങ്ങിയതോടെ ട്രാക്കിലൂടെ നടന്നവരാണ് മരിച്ചത്.