പത്താം ക്ലാസ് വരെ മഹാരാഷ്ട്രയില്‍ മറാഠി നിര്‍ബന്ധമാക്കി സര്‍ക്കാര്‍

 
Mumbai

പത്താം ക്ലാസ് വരെ മറാഠി നിര്‍ബന്ധമാക്കി മഹാരാഷ്ട്ര: ലംഘിച്ചാൽ പിഴ

നിബന്ധന പാലിക്കാത്ത സ്‌കൂളുകള്‍ക്ക് ഒരു ലക്ഷം രൂപ പിഴയിടുന്നത് കൂടാതെ അംഗീകാരം റദ്ദാക്കുമെന്നും മുന്നറിയിപ്പ്

Mumbai Correspondent

മുംബൈ: മഹാരാഷ്ട്രയില്‍ ഒന്നുമുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ മറാഠി ഭാഷ നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. 2026-27 അധ്യയന വര്‍ഷത്തില്‍ മറാഠി ഭാഷാ പഠനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവില്‍ നിബന്ധന പാലിക്കാത്ത സ്‌കൂളുകള്‍ക്ക് ഒരു ലക്ഷം രൂപ പിഴയിടുന്നത് കൂടാതെ അംഗീകാരം റദ്ദാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിര്‍ബന്ധിത മറാഠിഭാഷാ പഠനം, ബോര്‍ഡ്, മീഡിയം അല്ലെങ്കില്‍ മാനേജ്മെന്‍റ് വ്യത്യാസമില്ലാതെ എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. എല്ലാ സ്‌കൂളുകളിലും യോഗ്യതയുള്ള മറാഠി ഭാഷാ അധ്യാപകരെ നിയമിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. പുതിയ അധ്യയന വര്‍ഷം ആരംഭിച്ച് രണ്ട് മാസത്തിനുള്ളില്‍ സ്‌കൂളുകളില്‍ പരിശോധന നടത്തും.

മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും മറുപടി നല്‍കാന്‍ 15 ദിവസത്തെ സമയം നല്‍കുകയും ചെയ്യും. മറുപടി തൃപ്തികരമല്ലെങ്കിൽ ഒരു ലക്ഷം രൂപയാണ് പിഴ. സ്കൂളിന്‍റെ അംഗീകാരവും റദ്ദാക്കും.

ട്വന്‍റി 20യ്ക്ക് 20 സീറ്റ് നൽകിയത് വീഴ്ച; ക്രിസ്ത്യൻ ഔട്ട്റീച്ച് പരാജയം, ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

മകളുടെ പ്രണയം നാണക്കേടായി; 16കാരിയെ കൊന്ന് മുഖം വികൃതമാക്കി ഉപേക്ഷിച്ച് പിതാവ്

വോട്ടെണ്ണൽ കഴിയും വരെ ഒരു മുറിയും തുറക്കരുത്: നിർദേശം നൽകി തെരഞ്ഞെടുപ്പ് ഓഫിസർ

ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം പാടി നന്ദഗോവിന്ദം ഭജൻസ്; 'നന്ദകുന്തിരിക്കം' എന്ന് വിമർശനം|Video

കുംഭമേളയിലെ വൈറൽ താരം വിവാഹം കഴിക്കുന്ന സമയത്ത് പ്രായപൂർത്തിയായിരുന്നു; രേഖകൾ വ‍്യാജമല്ലെന്ന് ഡിജിപി