മുംബൈയിൽ തീർച്ചയായും സന്ദർശിക്കേണ്ട 4 ഗണേശ ചതുർഥി പന്തലുകൾ  
Mumbai

മുംബൈയിൽ തീർച്ചയായും സന്ദർശിക്കേണ്ട 4 ഗണേശ മണ്ഡലുകൾ

മുംബൈയിൽ ഉറപ്പായും സന്ദർശിച്ചിരിക്കേണ്ട 4 ഗണേശ ചതുർഥി പന്തലുകൾ പരിചയപ്പെടാം.

ഗണേശ ചതുർഥിക്കൊരുങ്ങുകയാണ് മുംബൈ. മുംബൈയിൽ ഉറപ്പായും സന്ദർശിച്ചിരിക്കേണ്ട 4 ഗണേശ ചതുർഥി മണ്ഡലുകൾ പരിചയപ്പെടാം.

ലാൽബാഗ് ചിഞ്ച്പോക്ലി

മുംബൈയിലെ ഏറ്റവും പ്രശസ്തമായ ഗണേഷ് ചതുർഥി മണ്ഡൽ എന്ന നിലയിൽ വേറിട്ടുനിൽക്കുന്ന ഒന്നാണ് 'ലാൽബാഗ് ചാ രാജ'. ഇവിടെ 11 ദിവസത്തിനുള്ളിൽ ഒരു കോടിയിലധികം ഭക്തരാണ് സന്ദർശിക്കുന്നത്. ഗണേശചതുർഥിയുടെ 91-ാമത്തെ വർഷമാണിതെന്നതും പ്രാധാന്യമർഹിക്കുന്നു. ലാൽബൗഗ്‌ച രാജ സർവജനിക് ഗണേശോത്സവ് മണ്ഡൽ സ്വർണ്ണത്തിലും വെള്ളിയിലുമായാണ് അലങ്കരിക്കുക. ഈ പ്രാവശ്യം

വിഗ്രഹത്തിന് രാജകൊട്ടാരം പോലെയുള്ള ഒരു ക്രമീകരണം നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. “ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ലാൽബാഗ്‌ച രാജയുടെ ഫസ്റ്റ് ലുക്ക് അനാവരണം ചെയ്യും. മണ്ഡലം അംഗങ്ങൾ പൊലീസുമായും മുനിസിപ്പൽ കോർപ്പറേഷനുമായും മീറ്റിംഗുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും, ”മണ്ഡൽ സെക്രട്ടറി സുധീർ സാൽവെ പറഞ്ഞു.

മുംബൈച്ച രാജ ഗണേഷ് ഗല്ലി, ലാൽബാഗ്

ലാൽബാഗിലെ വീഥിയിൽ ഗണേഷ് ഗള്ളിയിൽ മുംബൈച്ചാ മഹാരാജയുടെ മനോഹരമായ പന്തൽ കാണാം. ഐതിഹാസികമായ ലാൽബാഗ്‌ച രാജയേക്കാൾ പഴക്കമാണ് ഇതിന് കണക്കാക്കുന്നത്. ഗണേഷ് ഗള്ളിയിലെ ലാൽബാഗ് സർവജനിക് ഉത്സവ് മണ്ഡൽ അതിന്‍റെ 97-ാം വർഷം ആഘോഷിക്കുന്നത് ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിന്‍റെ മാതൃകയിലാണ്.

5.5 കിലോഗ്രാം ഭാരമുള്ള സ്വർണ മാല അലങ്കരിക്കുന്നതിന് പേരുകേട്ട മുംബൈ രാജ, 1977-ൽ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വിഗ്രഹം (27 അടി) എന്ന ബഹുമതിയും സ്വന്തമാക്കിയിരുന്നു. നേരിട്ട് തീർഥാടനം നടത്താൻ കഴിയാത്തവർക്ക് ഇവിടെ ദർശനം നടത്താം. ഈ ആശയത്തോടെയാണ് ഞങ്ങൾ മഹാകാലേശ്വർ ജ്യോതിർലിംഗയുടെ തീം തീരുമാനിച്ചത്,” മണ്ഡൽ ജോയിന്‍റ് സെക്രട്ടറി അദ്വൈത് പെധംകർ പറഞ്ഞു.

ചിഞ്ച്പോക്ലീ ച ചിന്താമണി

ചിഞ്ച്പൊക്ലിയിൽ, ഗണേശ ചതുർഥി ആരംഭിക്കുന്നത്, ഉത്സവം ആരംഭിക്കുന്നതിന് മുമ്പാണ്, ചിങ്ക്പൊക്ലി ച ചിന്താമണിയുടെ മഹത്തായ വരവിനു സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് പേരാണ് പരേൽ തെരുവുകളിൽ തടിച്ചുകൂടുക. ചിഞ്ച്പൊക്ലി സാർവജനിക് ഉത്സവ് മണ്ഡൽ 105-ാം വർഷത്തിലേക്ക് കടക്കുമ്പോൾ, പ്രസിദ്ധ ശിൽപ്പി രേഷ്മ ഖാതുവാണ് 18 അടി വിഗ്രഹം

കൊത്തിയെടുത്തതെന്ന് സെക്രട്ടറി വാസുദേവ് ​​സാവന്ത് പറഞ്ഞു.

ഗിർഗാവ് രാജ നികത്വാരി ലെയ്ൻ

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ പരിസ്ഥിതി സൗഹൃദ ഗണേശ വിഗ്രഹങ്ങളിൽ ഒന്നിന് ആതിഥേയത്വം വഹിക്കുന്നതിന് പേരുകേട്ട ഗിർഗാവ് ച്ച രാജ അതിന്‍റെ 97-ാം വർഷം ആഘോഷിക്കുകയാണ്, 3.5 ടൺ ഭാരമുള്ള 25 അടി വിഗ്രഹം. സുസ്ഥിരത, ഛത്രപതി ശിവാജി മഹാരാജിൻ്റെ 350-ാമത് കിരീടധാരണ വർഷം തുടങ്ങിയ നൂതന തീമുകൾക്ക് പേരുകേട്ട ഈ വർഷം നികത്വാരി ലെയ്ൻ സാർവജനിക് ശ്രീ ഗണേശോത്സവ് മണ്ഡൽ പരിസ്ഥിതി സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തീം-ലെസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. കാരണം "ഞങ്ങൾ ഇത്തരമൊരു വലിയ വിഗ്രഹം പൂർണ്ണമായും ഷാദു മതിയിൽ നിന്ന് നിർമ്മിക്കുന്നു. ബപ്പയുടെ ഫസ്റ്റ് ലുക്ക് വെള്ളിയാഴ്ച പുറത്തുവിടുമെന്ന്" മണ്ഡൽ സെക്രട്ടറി ഗണേഷ് ലിംഗായത്ത് പറഞ്ഞു.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ