ഉദ്ധവ്,ഷിന്‍ഡെ,രാജ്
മുംബൈ : മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ പ്രക്രിയ ചൊവ്വാഴ്ച ആരംഭിച്ചു. ആദ്യദിവസം ആരും പത്രിക നല്‍കിയില്ല.
74,000 കോടി രൂപയുടെ ബജറ്റുള്ള ഏഷ്യയിലെ ഏറ്റവും വലിയ നഗരസഭയെന്ന് അറിയപ്പെടുന്ന ബിഎംസിയിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 15 ന് ആണ് നടത്തുന്നത്. ഡിസംബര്‍ 30 വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി അടുത്തിട്ടും ഭരണകക്ഷിയിലും പ്രതിപക്ഷത്തും സീറ്റുചര്‍ച്ചകളില്‍ ധാരണയായിട്ടില്ല. മഹാവികാസ് അഘാഡി സഖ്യത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും രാജ് താക്കറെയും സഖ്യത്തിലാണ് മറാഠികള്‍ക്ക് സ്വാധീനം ഉള്ള മേഖലയില്‍ മത്സരിക്കുക. ഭരണപക്ഷത്താകട്ടെ ഷിന്‍ഡെ ശിവസേനയും ബിജെപിയും ഒന്നിച്ചാണ് മത്സരിക്കുക. എന്‍സിപി അജിത് പവാര്‍ വിഭാഗവുമായി സഖ്യമില്ലതാനും.